കെ എസ് ആർ ടി സി ഡ്രൈവർ,മേയർ തർക്കം ;യദുവിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും1 min read

തിരുവനന്തപുരം :കെ എസ് ആർ ടി സി ബസ് തടഞ്ഞ സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപെട്ട് ഡ്രൈവർ യദു നൽകിയ ഹർജി തിരുവനന്തപുരം കോടതി ഇന്ന് പരിഗണിക്കും.

ജോലി തടസപ്പെടുത്തിയതിന് മേയർക്കെതിരെയും ബസില്‍ അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തിയതിന് എംഎല്‍എയ്ക്കെതിരെയുമാണ് യദു പരാതി കൊടുത്തിരിക്കുന്നത്.

ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവിനെയും കൂടാതെ കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കെതിരെയും യദു പരാതി നല്‍കിയിട്ടുണ്ട്. ഇവർക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ്  കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.

യദു ഓടിച്ചിരുന്ന ബസിലെ സിസിടിവിയുടെ മെമ്മറികാർഡ് കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. പാപ്പനംകോടുളള കെഎസ്‌ആർടിസി വർക്ക് ഷോപ്പില്‍ വച്ചാണ് ക്യാമറകള്‍ സ്ഥാപിച്ചത്. അതേസമയം, നടുറോഡില്‍ വച്ച്‌ മേയറുമായി യദു വാക്കുതർക്കത്തിലേർപ്പെട്ട ദിവസം ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചെന്ന് തമ്ബാനൂർ പൊലീസിന്റെ അന്വേഷത്തില്‍ നിന്നും വ്യക്തമായി.

തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്നാണ് കണ്ടെത്തല്‍. പാളയത്ത് എത്തുന്നതുവരെ പല തവണയായാണ് ഇത്. ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിക്കുന്നത് നിയമലംഘനമാണ്. കെഎസ്‌ആർടിസിക്കും റിപ്പോർട്ട് കൈമാറും.ബസ് നിറുത്തിയിട്ട് വിശ്രമിച്ചത് പത്ത് മിനിട്ടില്‍ താഴെയാണ്. അതിനാല്‍ ഓടിക്കുന്നതിനിടെയും ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഇതുസംബന്ധിച്ച്‌ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *