17/4/23
തിരുവനന്തപുരം :കെ എസ് യു പ്രവര്‍ത്തകര്‍ എജീസ് ഓഫീസിലേയ്ക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.
എന്‍ സി ആര്‍ ടി പാഠപുസ്തകത്തില്‍ കാവിവല്‍ക്കരണം എന്ന് ആരോപിച്ചാണ് കെ എസ് യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു.
ഇതിനിടെ ഒരു പ്രവര്‍ത്തകനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ലേയ്ക്ക് കൊണ്ട്പോയി. പിന്നാലെ കെ എസ് യു പ്രവര്‍ത്തകര്‍ എം ജി റോഡ് ഉപരോധിക്കുകയാണ്. പ്രവര്‍ത്തകര്‍ പൊലീസ് ബസിന്റെ ചില്ല് തകര്‍ത്തു