7/3/23
കൊച്ചി :പി.കെ. ബിജു എക്സ് എം പി ഉൾപ്പെടെ ആറ് പേരെ സാങ്കേതിക സർവ്വകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്നതിനെതിരെ ഹൈക്കോടതിയിൽ കോവാറണ്ടോ ഹർജി.
2021 ഫെബ്രുവരിയിൽ ഓർഡിനൻസിലൂടെ സാങ്കേതിക സർവ്വകലാശാല സിൻഡിക്കേറ്റിലേക്ക് ആറു പേരെക്കൂടി സർക്കാർ നാമനിർദ്ദേശം ചെയ്യുകയും രണ്ടുപ്രാവശ്യം ഓർഡിനൻസ്
റീപ്രമോൽഗേറ്റ് ചെയ്യുകയും ചെയ്തുവെങ്കിലും നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കിയ ബില്ല് ഗവർണർ ഒപ്പുവച്ചില്ല. ഓർഡിനൻസിലുള്ളതല്ലാത്ത കൂടുതൽ ചില വകുപ്പുകളുടെ കൂട്ടിച്ചേർക്കലുകൾ ഉണ്ടായതാണ് ഗവർണർ ബില്ലിൽ ഒപ്പ് വയ്ക്കാതിരിക്കാൻ കാരണമെന്നും അതുകൊണ്ട് ഓർഡിനൻസ് 2021 നവംബർ പതിനാല് മുതൽ അസാധുവായതായും സിൻഡിക്കേറ്റ് അംഗങ്ങളായി ഇവർ തുടരുന്നത് തടയണമെന്നും ആവശ്യപ്പെട്ടാണ് തിരുവനന്തപുരം സ്വദേശി അഭിഭാഷകനായ പി. സുബൈർ കുഞ്ഞ് ഹൈക്കോടതിയിൽ ക്വാ വാറണ്ടോ ഹർജി ഫയൽ ചെയ്തത്.
സർക്കാരിനെയും,ചാൻസിലറേയും, സാങ്കേതിക സർവ്വകലാശാലയെയും സിൻഡിക്കേറ്റങ്ങളായ
പി.കെ.ബിജു,ബി.എസ്. ജമുനാ,ഐ സാജു, വിനോദ് കുമാർജേക്കബ് എസ് വിനോദ് മോഹൻ, ജി സഞ്ജീവ് എന്നിവരെ എതിർകക്ഷികളുമാ ക്കിയാണ് ഹർജി ഫയൽ ചെയ്തത്. സർക്കാർ, ചാൻസിലർ, യൂണിവേഴ്സിറ്റിഎന്നിവരുടെ നോട്ടീസ് കൈപ്പറ്റാനും, എതിർ കക്ഷികൾക്ക് സ്പീഡ് പോസ്റ്റിൽ നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി ജസ്റ്റിസ് സതീഷ് നൈനാൻ ഉത്തരവിട്ടു. ഹർജ്ജിക്കാരനുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.