ഡോ,:സിസാ തോമസ് ഡിജിറ്റൽ സർവകലാശാലയുടെയും ഡോക്ടർ ശിവപ്രസാദ് സാങ്കേതിക സർവകലാശാലയുടെയും വിസി മാരായി ഇന്ന് ചുമതലഏറ്റെടുത്തു.
സിസാ തോമസിനെതിരെ പ്രതിഷേധങ്ങൾ ഇല്ലായിരുന്നുവെങ്കിലും ഡോക്ടർ ശിവപ്രസാദി നെതിരെ ഒരു സംഘം വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പ്രതിഷേധം മു ണ്ടായിരുന്നു. പ്രതിഷേധിച്ചവർ അദ്ദേഹത്തിൻറെ വാഹനത്തിൽ അടിക്കുകയും ചെറുക്കുകയും ചെയ്തു. പോലീസ് സംരക്ഷണയാണ്അദ്ദേഹത്തെ ഓഫീസിൽ നിന്ന് പുറത്തേക്ക് പോയത്.
ഹൈക്കോടതിയിൽ ഹർജി
ഡോക്ടർ ശിവപ്രസാദിന്റെ നിയമനം തടയണ മെന്ന് ആവശ്യപ്പെട്ട് സർക്കാർ ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകി എങ്കിലും സ്റ്റേ നൽകാൻ ഹൈക്കോടതി വിസ മ്മതിച്ചു. ഗവർണർക്ക് വേണ്ടി ഗവർണറുടെ സ്റ്റാൻഡിങ് കൗൺസിൽ നോട്ടീസ് കൈപ്പറ്റി.ഡോക്ടർ ശിവപ്രസാദിന് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് അയക്കാൻ ഉത്തരവായി.
ഡോക്ടർ സിസാ തോമസിനെതിരെ സർക്കാർ നാളെ ഹർജി ഫയൽ ചെയ്യുമെന്ന് അറിയുന്നു.