തിരുവനന്തപുരം :അജണ്ടയിലി ല്ലാത്ത വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ വിസിയും അംഗങ്ങളുമായി നടന്ന വാഗ്വാദ ത്തെ തുടർന്ന് വൈസ് ചാൻസല ർ പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗം, വിസിയുടെ
അഭാവത്തിൽ തുടർന്ന് നടത്തിയ സിൻഡിക്കേറ്റ് അംഗങ്ങളുടെ നടപടികൾ റദ്ദാക്കിക്കൊണ്ടുള്ള വിസി യുടെ നിർദ്ദേശം ഉത്തരവായി റക്കാൻ രജിസ്ട്രാർ എ. പ്രവീൺ വിസമ്മതിച്ചു.
യോഗം പിരിച്ചു വിട്ടതിനുശേഷവും രജിസ്ട്രാർ സിണ്ടിക്കേറ്റ് അംഗങ്ങൾ അനധികൃതമായി ചേർന്ന് യോഗത്തിൽ പങ്കെടുത്തതിന് രജിസ്ട്രാറോട് വിസി വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി നൽകാൻ അദ്ദേഹം കൂട്ടാക്കിയില്ല . സിൻഡിക്കേറ്റ് യോഗം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിറക്കാൻ വിസി നൽകിയ ഉത്തരവ് തനിക്ക് ഇറക്കാൻ കഴിയില്ലെന്ന് രേഖമൂലം വിസിക്ക് മറുപടി നൽകിയതിനെ തുടർന്നാണ് വിസി ഡോ:കെ. ശിവപ്രസാദ് തന്നെ അനധികൃത സിൻഡിക്കേറ്റ് യോഗം റദ്ദാക്കിക്കൊണ്ട് നേരിട്ട്ഉത്തരവിറക്കിയത്.
സിൻഡിക്കേറ്റ് യോഗ തീരുമാനങ്ങൾ നടപ്പാക്കരുതെന്ന് എല്ലാ ബ്രാഞ്ച് ഉദ്യോഗസ്ഥന്മാർക്കും വിസി മെയിൽ വഴി കഴിഞ്ഞ ദിവസം തന്നെ നിർദ്ദേശം നൽകിയിരുന്നു.
സർവ്വകലാശാല ചട്ട പ്രകാരം വിസിയുടെ നിർദ്ദേശത്തിനും ഉത്തരവിനും അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥനായ രജിസ്ട്രാർ നടത്തിയിരിക്കുന്നത് ഗുരുതരമായ അച്ചടക്കലംഘന മാണെന്ന് ചൂണ്ടികാണിക്കപെടുന്നു. ചില സി ൻഡിക്കേറ്റ് അംഗങ്ങളുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരം സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥന്മാർ ഭരണം നടത്തുന്ന തുകൊണ്ടാണ് സിഎജി അന്വേഷണ റിപ്പോർട്ടിൽചൂണ്ടിക്കാട്ടിയപോലുള്ള വമ്പിച്ച സാമ്പത്തിക ക്രമക്കേടുകൾ നിയന്ത്രിക്കാനാവാത്തതെന്ന്
ആക്ഷേപമുണ്ട്.
സി എ ജി യുടെ പരിശോധനറിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് തനിക്ക് ലഭിച്ചുകഴിഞ്ഞാൽ സർവ്വകലാശാല യിൽ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിനുള്ള നടപടികൾ ഉന്നത ഉദ്യോഗസ്ഥന്മാരുമായി വിസി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അറിയുന്നു.
സിണ്ടിക്കേറ്റിൽ ചർച്ച ചെയ്യേണ്ട അജണ്ട വിസി യുടെ അനുമതിയോടുകൂടിമാത്രമേ ചർച്ചചെയ്യാൻ വ്യവസ്ഥയുള്ളൂ. എന്നാൽ സാങ്കേതിക സർവ്വകലാശാലയിൽ കഴിഞ്ഞ നാളുകളായി സിൻ ഡിക്കേറ്റിന്റെ താൽപ്പര്യം കണക്കിലെടുത്താണ് അജണ്ടകൾ തീരുമാനിക്കുന്നതും ചർച്ച ചെയ്യുന്നതും. എന്നാൽ ഡോ: സിസാ തോമസ് വിസി യായി ചുമതലയേറ്റ പ്പോൾ അതിൽ നിയന്ത്രണം നടപ്പാക്കിയത് സിണ്ടിക്കേറ്റും വിസി യുമായി ഏറ്റുമുട്ടലിൽ കലാശിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന സിൻഡി ക്കേറ്റ് യോഗത്തിൽ യൂണിവേഴ്സിറ്റി തെറ്റായി അനുവദിച്ച
പി എഫ് വായ്പ കൈപ്പറ്റുകയും ഉടൻ തിരിച്ചടക്കുകയും ചെയ്ത കോൺഗ്രസ് അനുഭാവ ജീവനക്കാരുടെ നേതാവ് പ്രവീണിനെ ഒന്നര വർഷമായി സസ്പെൻഡ് ചെയ്തു പുറത്ത് നിർത്തിയ ശേഷം വിസി യുടെ അനുമതി കൂടാതെ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി പ്രത്യേക അജണ്ടയായി നേരിട്ട് യോഗത്തിൽ ഉന്നയിക്കാൻ ശ്രമിച്ചത് വിസി തടഞ്ഞതാണ് വിസി യുമായി വാഗ്വാദത്തിന് ഇടയാക്കിയതും തുടർന്ന് യോഗം പിരിച്ചുവിട്ടതും.