തിരുവനന്തപുരം : കുടുംബശ്രീ ജില്ലാ മിഷൻ്റെ ആഭിമുഖ്യത്തിലുള്ള തിരുവനന്തപുരം ജില്ലയിലെ ആദ്യത്തെ പ്രീമിയം കഫേ റസ്റ്റോറന്റ് സ്റ്റാച്യുവിൽ പ്രവർത്തനം തുടങ്ങി.
ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഡി. സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു.
കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ,
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റ്റർ ജി.രമേഷ്, കുടുംബശ്രീ ഭരണസമിതി അംഗം ഗീത നസീർ തുടങ്ങിയവർ സംസാരിച്ചു.
സ്റ്റാച്ച്യു ഗവൺമെൻ്റ് പ്രസ്സിന് എതിർവശത്ത് 50 പേർക്ക് ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കുന്ന പ്രീമിയം സൗകര്യമുള്ള എ സി
റെസ്റ്റോറൻ്റ് ആയാണ് പ്രവർത്തനം ആരംഭിച്ചത്.
അനന്തപുരി കഫേ എന്ന കുടുംബശ്രീ കഫേ കൺസോർഷ്യം യൂണിറ്റിനാണ് പ്രവർത്തന ചുമതല. രാവിലെ 7 മുതൽ രാത്രി 10 മണി വരെയാണ് പ്രവർത്തന സമയം. ഓൺലൈൻ വഴിയും ഭക്ഷണം ഓർഡർ ചെയ്യാൻ കഴിയും. ട്രാവൻകൂർ മിനി സദ്യ , പ്രാദേശികമായ രുചിക്കൂട്ടുകൾ ചേർത്ത് മൺചട്ടിയിൽ തയാറാക്കുന്ന നെയ്മീൻ വിഭവമായ ഫിഷ് മൽഹാർ,മലബാർ വിഭവങ്ങൾ, പട്ടം കോഴിക്കറി, ചൈനീസ് വിഭവങ്ങൾ തുടങ്ങിയവ ഇവിടെ നിന്നും ലഭിക്കും.
സിന്ധു പൃഥ്വിരാജ്, ലത എന്നിവരാണ് സംരംഭകർ