21/11/22
ഡൽഹി :കുഫോസ് വിസി
ഡോ:റിജിജോണിന്റെ നിയമനം അസാധുവാ ക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നടപടികൾ സ്റ്റേ ചെയ്യുവാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹിലി എന്നിവരടങ്ങുന്ന ബെഞ്ച് വിസമ്മതിച്ചു. അപ്പീൽ ഹർജി ഫയലിൽസ്വീകരിച്ച കോടതി രണ്ടാഴ്ച കഴിഞ്ഞ് വാദം കേൾക്കും.
റിജി ജോണിന് വേണ്ടി സീനിയർ അഡ്വക്കേറ്റ് ജയദീപ് ഗുപ്തയും, സർക്കാരിന് വേണ്ടി മുൻ അറ്റോർണി ജനറൽ അഡ്വക്കേറ്റ് കെ. കെ. വേണുഗോപാലും, ഹൈക്കോടതിയിലെ ഹർജിക്കാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടവും ഹാജരായി.
വിസി ഇല്ലാതായാൽ യൂണിവേഴ്സിറ്റി ഭരണം സ്തംഭിക്കുമെന്ന് അപ്പീൽ ഹർജിക്കാരന്റെ അഭിഭാ ഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ
ചാൻസലർ ബദൽ സംവിധാനം താത്കാലികമായി ഉണ്ടാക്കാൻ ബാധ്യസ്ഥനാ ണെന്ന് കോടതി അറിയിച്ചു. കൃഷി പഠനം സംസ്ഥാന പട്ടികയിൽ പെട്ടതിനാൽ യുജിസി റെഗുലേഷന് പ്രസക്തിയില്ലെന്നും, റെജി ജോൺ ഉയർന്ന യോഗ്യതയുള്ള ആളാണെന്നും മുൻ അറ്റോണി ജനറൽ കെ കെ വേണുഗോപാൽ കോടതിയെ ബോധ്യപ്പെടുത്തി.
ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിലെ ഹർജ്ജിക്കാരായ ഡോ: കെ. കെ. വിജയൻ, ഡോ:സദാശിവൻ എന്നിവർക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജോർജ്ജ് പൂന്തോട്ടം,സെർച്ച് കമ്മിറ്റി മൂന്ന് അംഗ പാനൽ നൽകുന്നതിന് പകരം ഒരു പേര് മാത്രമാണ് നൽകിയതെന്നും, അത് യൂണിവേഴ്സിറ്റി ആക്ടിന് വിരുദ്ധമാണെന്നും കോടതിയെ അറിയിച്ചു.
നവംബർ 14നാണ് ചീഫ് ജസ്റ്റിസ് എസ്.മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരടങ്ങുന്ന ബെഞ്ച് വിസി നിയമനം യുജിസി വ്യവസ്ഥകൾക്ക് അനുസൃതമായല്ല എന്ന് ചൂണ്ടിക്കാട്ടി അസാധുവാക്കിയത്.
.