കേരള സർവകലാശാല സെനറ്റ് ഇലക്ഷൻ: വോട്ടിന്റെ രഹസ്യസ്വഭാവം ഉറപ്പ് വരുത്തണമെന്ന് കെ .യു.ടി.ഒ.1 min read

25/4/23

തിരുവനന്തപുരം :കേരള സർവകലാശാല സെനറ്റ് ഇലക്ഷനിലെ വോട്ടിന്റെ രഹസ്യസ്വഭാവം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കേരള യൂണിവേഴ്‌സിറ്റി ടീച്ചേർസ് ഓർഗനൈസഷൻ വൈസ് ചാൻസലർക്ക് നിവേദനം നൽകി. പോളിങ് ബൂത്തിലേക്ക് ഒരു കാരണവശാലും മൊബൈൽ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ ഒരു കാരണവശാലും അനുവദിക്കരുത് എന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. അത് പീപ്പിൾ റെപ്രസെന്റേഷൻ ആക്ടിന് വിരുദ്ധമാണ്. സെനറ്റ് ഇലക്ഷനിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം അത് വാട്‍സ് ആപ്പ് വഴി ഫോട്ടോ എടുത്ത് അയക്കണം എന്ന് അദ്ധ്യാപകർക്ക് വാക്കാൽ നിർദേശം നൽകിയ സാഹചര്യത്തിൽ ആണ് സെനറ്റ് ഇലക്ഷനിലെ വോട്ടിൻറെ രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.യു.ടി.ഒ വൈസ് ചാൻസലറെ സമീപിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *