7/11/22
തിരുവനന്തപുരം :കൈരളി, മീഡിയ ഒൺ എന്നീ ചാനലുകൾ ക്ക് വിലക്ക് ഏർപ്പെടുത്തിയ ഗവർണറുടെ നിലപാടിൽ പരക്കെ പ്രതിഷേധം.
മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഈ കടന്നുകയറ്റത്തില്‍ പ്രതിഷേധിച്ചാണ്നാളെ രാവിലെ 11 30ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
ഗവര്‍ണര്‍ എന്ന ഭരണഘടന പദവിയുടെ അന്തസ്സിനെ കൂടി അപമാനിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ തെറ്റ് തിരുത്തി ഖേദം പ്രകടിപ്പിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ( KUWJ) സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു .
പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെയില്‍ അയച്ചു അനുമതി നല്‍കി പേര് പരിശോധിച്ച് അകത്തു കയറ്റിയ ശേഷമാണ് കൈരളി, മീഡിയ വണ്‍ സംഘത്തെ വാര്‍ത്താ സമ്മേളന ഹാളില്‍ നിന്നും ഇറക്കിവിട്ടത്. ബോധപൂര്‍വ്വം മാധ്യമങ്ങളെ അപമാനിക്കാനുള്ള ശ്രമമാണിത്. വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി ചോദിച്ചു ജയ്ഹിന്ദ് ടിവി മെയില്‍ നല്‍കിയിരുന്നെങ്കിലും അനുമതി നല്‍കിയില്ല.