നൃത്തകലോപാസനയിലൂടെയും അഭിനയത്തിലൂടെയും തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ പ്രശസ്തരായി തീർന്ന ലളിത – പത്മിനി – രാഗിണി ഇവരിലെ മൂത്ത സഹോദരിയായ ലളിത വിടപറഞ്ഞിട്ട് ഇന്ന് 42 വർഷമാകുന്നു. പൂജപ്പുര മലയാകോട്ടേജിൽ തങ്കപ്പൻപിള്ളയുടെയും സരസ്വതി അമ്മയുടെയും മകളായി 1930-ൽ ജനിച്ചു.വിദ്യാഭ്യാസത്തിനിടയിൽ തന്നെ ലളിത – പത്മിനി – രാഗിണിമാർ ഗുരുഗോപിനാഥിൻ്റെ ശിക്ഷണത്തിൽ നൃത്തകലഅഭ്യസിച്ചു.നൃത്ത സംഘമെന്ന നിലയിൽ ഇവർ പ്രശസ്തരായി. 1948-ൽ ആഗോള പ്രശസ്‌തനായ ഉദയശങ്കർ സംവിധാനം ചെയ്ത”കല്പന “എന്ന ഹിന്ദി സിനിമയിൽ നൃത്താഭിനയത്തിലൂടെ സിനിമയിൽ മൂവരും അരങ്ങേറ്റം കുറിച്ചു. മലയാളം,തമിഴ്, തെലുങ്ക്, ഹിന്ദി, സിംഹള ഭാഷകളിൽ നിരവധി സിനിമകളിൽ ലളിത അഭിനയിച്ചു.1957-ൽ ലളിത വിവാഹിതയായതോടെ നൃത്തവേദിയോടും സിനിമാരംഗത്തു നിന്നുംവിടപറഞ്ഞു.ആലപ്പുഴ ചാലയിൽ കുടുംബാംഗമായ അഡ്വ.ശിവശങ്കരൻ നായർ ആണ് ലളിതയെ വിവാഹം കഴിച്ചത് രാധാലക്ഷ്മി, പാർവ്വതി, സരസ്വതി എന്നിവർ മക്കൾ…. തിരുവിതാംകൂർ സഹോദരിമാരുടെ അമ്മാവൻ്റെ മകളാണ് പ്രശസ്തനടി പത്മശ്രീ സുകുമാരി, മാതൃസഹോദരിയുടെ മകളാണ് പ്രശസ്ത നടിഅംബിക (സീനിയർ), സഹോദരൻ ചന്ദ്രകുമാറിൻ്റെ മകളാണ് പ്രശസ്ത നർത്തികയും നടിയുമായ ശോഭന…ലളിതാമ്മയുടെ ചെറുമകനാണ് നടൻ കൃഷ്ണ…. ഭാരതീയ നൃത്തകലയക്കും സിനിമയ്ക്കും അഭിമാനാർഹങ്ങളായ നേട്ടങ്ങൾ ആർജിച്ചു കൊടുത്ത ലളിത1982- നവംബർ 21-ാം തീയതി അന്തരിച്ചു.
2024-11-21