തിരുവനന്തപുരം : ലളിതാംബിക അന്തർജനം ഫൗണ്ടേഷന്റെയും കേരള ഫോക്കസ് ഇന്റർനാഷണൽ ഓർഗനൈസേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലളിതാംബിക അന്തർജനത്തിന്റെ 115 -മത് ജന്മദിന വാർഷികവും കേരള ഫോക്കസിന്റെ 15 -മത് വാർഷികവും ഗോവ ഗവർണർ പി. എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു.
കേരള ഫോക്കസ് വൈസ് ചെയർമാൻ സി. ശിവദാസൻ പിള്ള അദ്ധ്യക്ഷതയും ഫൗണ്ടേഷൻ സെക്രട്ടറി വി. വിഷ്ണുദേവ് സ്വാഗതവും ആശംസിച്ചു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ പി. ബാനർജി കൃതജ്ഞത രേഖപ്പെടുത്തി.
ലളിതാംബിക അന്തർജ്ജനം ഫൗണ്ടേഷൻ അവാർഡിന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് അർഹയായി.
വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച രാധു പുനലൂർ, വി.സുരേഷ് കുമാർ, ഡോ. എം. പ്രവീണ എന്നിവരെ ആദരിച്ചു.
ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ വിശദാംശങ്ങൾ അടങ്ങിയ ഫലകം ഗവർണ്ണർ പ്രകാശനം ചെയ്തു. കേരള ഫോക്കസിന്റെ സ്നേഹാദരവ് ഗവർണ്ണർ പി. എസ്. ശ്രീധരൻ പിള്ളയെ കേരള ഫോക്കസ് സെക്രട്ടറി വി. വിഷ്ണുദേവ് ചടങ്ങിൽ ആദരിച്ചു.
ഡോ. മോഹൻലാൽ,
ചലച്ചിത്ര സംവിധായകൻ സജി അഞ്ചൽ, ഏരീസ് ഗ്രൂപ്പ് പ്രൊജക്റ്റ് മാനേജർ അരുൺ കരവാളൂർ , ലിതിൻ ചൈത്രം, അഡ്വ. എസ്. കെ. സുരേഷ്, ബിജേഷ് ഭാസ്കർ മേനോൻ, വിജയകുമാരി, അനുജ ഗണേഷ്, ഡി. എസ് ജയരാജ്, സുരേഷ് സൂര്യ ശ്രീ എന്നിവർ നേതൃത്വം നൽകി.