ലളിതാംബിക അന്തർജനം (1909-1987) ഇന്ന് 37-ാം സ്മൃതിദിനം. കൊല്ലം ജില്ലയിൽ കൊട്ടാരക്കരയ്ക്കടുത്ത് കോട്ടവട്ടത്ത് ഇല്ലത്ത്1909 മാർച്ച് 30ന് ജനിച്ചു. പണ്ഡിതനും സമുദായ പരിഷ്കർത്താവും ശ്രീ മൂലം പ്രജാസഭാ മെമ്പറായിരുന്ന കോട്ട വട്ടത്ത് ഇല്ലത്ത് കൃഷ്ണര് ദാമോദരര് പിതാവുംനങ്ങയ്യ അന്തർജനം മാതാവും. വീട്ടിലിരുന്ന് ഗുരുക്കന്മാരുടെ അടുത്തു നിന്ന് സംസ്കൃതവും മലയാളവും പഠിച്ചു.ഇംഗ്ലിഷിലും ഹിന്ദിയിലും പരിജ്ഞാനം നേടി. ആദ്യത്തെ ചെറുകഥ മലയാള രാജ്യത്തിൽ പ്രസിദ്ധപ്പെടുത്തിയ ” യാത്രാവസാനം”.1927 -ൽ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻ നമ്പൂതിരിയെ വിവാഹം കഴിച്ചു.പ്രശസ്ത കഥാകൃത്ത് പരേതനായ എൻ.മോഹനൻ ഉൾപ്പെടെ ഏഴു മക്കൾ. തിരുവിതാംകൂർ ഭാഗത്ത് നമ്പൂതിരി സമുദായത്തിൽ നടന്ന പരിഷ്കരണ പരിപാടികളിൽ ആദ്യകാലത്ത് അന്തർജനം പങ്കെടുത്തിരുന്നു. 1973-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ,കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ,ഓടക്കുഴൽ അവാർഡ്, ആദ്യത്തെ വയലാർ അവാർഡ്. എന്നിവ ലഭിച്ചു. നോവൽ ”അഗ്നിസാക്ഷി” അതേ പേരിൽ സിനിമ ആയിട്ടുണ്ട്. ചെറുകഥ, നോവൽ, ബാലസാഹിത്യം, ആത്മകഥ, എന്നീ വിഭാഗങ്ങളിൽ 30-ൽ പരംപുസ്തകങ്ങൾ പ്രസ്ദ്ധീകരിച്ചുണ്ട്. 1987- ഫെബ്രുവരി ആറിന് അന്തരിച്ചു.
2024-02-06