തിരുവനന്തപുരം : ലീഗല്‍ മെട്രോളജി വകുപ്പിന്റെ ഓണക്കാല മിന്നല്‍പരിശോധനയില്‍ 90 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി ലീഗല്‍ മെട്രോളജി വകുപ്പ്.
മുദ്ര പതിപ്പിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ച് വില്പന നടത്തുക, നിയമപ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ ഇല്ലാതെ പാക്കേജ്ഡ് ഉത്പന്നങ്ങള്‍ വില്പന നടത്തുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്. 2,35,500 രൂപ പിഴ ഈടാക്കിയിട്ടുണ്ട്.
ജില്ലയില്‍ മൂന്ന് സ്ക്വാഡുകളിലായാണ് പരിശോധന. മുദ്രപതിപ്പിക്കാത്ത ത്രാസുകള്‍ ഉപയോഗിച്ച് പൂക്കള്വിറ്റതിനും മുഴംഅളവ് ഉപയോഗിച്ച് മുല്ലമാല വിറ്റതിനും ആറ് കടകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.