മനസുവച്ചാല്‍ ഏതു ശരീര ഭാരവും ഒറ്റയടിക്ക് തന്നെ ഇല്ലാതാക്കാം. .അത് എങ്ങനെ സാധ്യമാകും എന്നാലേ വഴി ഉണ്ട് .
നമ്മുടെ ജീവിതത്തില്‍ ചിട്ടയായ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.എന്നാല്‍ നമ്മുടെ കുട്ടത്തില്‍ മടിയുള്ളവരും ഉണ്ട്. .വര്‍ക്കൗട്ടിലൊന്നും പ്രത്യേകിച്ച് താല്‍പര്യമില്ലാത്തവരായിരിക്കും ഇവര്‍.ഉറപ്പായും ഇവരുടെ ജീവിതരീതി അനാരോഗ്യകരമായിരിക്കും.
ആദ്യം ഒഴിവാകണ്ടത് ജംഗ് ഫുഡുകളാണ്.ഇവയ്ക്ക് പകരം ആരോഗ്യകരമായ ഭക്ഷണങ്ങൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.അവ ഏതൊക്ക എന്നുള്ള കാര്യം നോക്കാം.
ഏലയ്ക്ക എങ്ങനെ നമ്മുടെ ആരോഗ്യകം സംരക്ഷിക്കും
ഏലയ്ക്കയില്‍ ഒരുപാട് പോഷകങ്ങളുണ്ട്. കലോറികള്‍ കുറവുമാണ്. അത് നമ്മുടെ ഊര്‍ജത്തെ വര്‍ധിപ്പിക്കും. കൊളസ്ട്രോള്‍ വര്‍ധിക്കുകയുമില്ല. വിറ്റാമിനുകലും ധാരാളം ഏലയ്ക്കയിലുണ്ട്. പോളിഫിനല്‍സ്, ഫ്ളാവനോയിഡ്സ് എന്നിവ ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ ആന്റിഓക്സിഡന്റും ഉണ്ട്. ഇതെല്ലാം ഒരു ശരീരത്തെ പരിപോഷിപ്പിക്കുന്നതില്‍ വഹിക്കുന്ന പങ്ക് വലുതാണ്. ശരീരത്തിലെ കൊഴുപ്പും, കലോറികളും വേഗത്തില്‍ ഇല്ലാതാക്കാവും. അതിലൂടെ ഭാരം വേഗത്തില്‍ കുറയും. ഏലയ്ക്കയില്‍ നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തുന്ന ഘടകങ്ങളുണ്ട്.അത് അമിതമായി ഭക്ഷണം കഴിക്കുന്ന നമ്മുടെ രീതിയെ തന്നെ നിയന്ത്രിച്ച് നിര്‍ത്തുന്നു.
ദഹനത്തെ വേഗത്തിലാക്കാം.
ശരീരത്തില്‍ അധികമായി വരുന്ന ജലത്തെ ഇവ പുറത്തേക്ക് എത്തിക്കാന്‍ സഹായിക്കും. അതിലൂടെ വയര്‍ വീര്‍ത്ത് വരുന്നത് ഒഴിവാക്കും. നമ്മുടെ ശരീര ഭാരത്തെയും അത് കുറയും. ആവശ്യമായ ജലത്തെ മാത്രം ഇത് ശരീരത്തില്‍ നിര്‍ത്താന്‍ സഹായിക്കും. അതുപോലെ നമ്മുടെ ദഹനത്തെയും ഇത് വേഗത്തിലാക്കും.ദഹനത്തെ വേഗത്തിലാക്കാനാണ് ഏലയ്ക്ക സഹായിക്കുക.ശരീരത്തില്‍ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെ എല്ലാം ഏലയ്ക്ക നീക്കം ചെയ്യും. ദഹനവ്യവസ്ഥയെ കൃത്യമായി കൊണ്ടുവന്ന് അത് ഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കും.
നിങ്ങളുടെ ഭക്ഷണത്തില്‍ നിത്യേന ചില കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. അതിലൊന്നാണ് ഗ്രീന്‍ ടീ.
നിങ്ങളുടെ ഒരു ദിനം ഗ്രീന്‍ ടീയില്‍ ആരംഭിക്കുന്നത് നല്ലതാണ്. അത് ഭാരം കുറയ്ക്കാനും, അതുപോലെ മനസ്സ് റിഫ്രഷായിരിക്കാനും സഹായിക്കും.ചര്‍മത്തെ ഇത് തിളക്കമുള്ളതാക്കി മാറ്റും. അതുപോലെ രാവിലെ ഒരു പാത്രം നിറയെ ഓട്സ് കഴിക്കുക. അതിനൊപ്പം പച്ചക്കറികളും ചേര്‍ക്കാം. ഇതും ഭാരം കുറയാന്‍ സഹായിക്കുന്നു.