തിരുവനന്തപുരം: തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലേക്ക് ഒരു കോടി രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകി എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ. ഒ ടി ലൈറ്റ്, ഡീഫെബ്രിലൈറ്റേർ,ഡ്രിപ്പ് മോണിറ്റർ തുടങ്ങിയ ഉപകരണങ്ങളാണ് നൽകിയത്. ആർ.സി.സിയിൽ നടന്ന ചടങ്ങിൽ എൽ.ഐ.സി സോണൽ മാനേജർ ജി. വെങ്കിട്ടരമണൻ, എക്സിക്യുട്ടീവ് ഡയറക്ടർ എസ്. കൃഷ്ണകുമാർ എന്നിവർ ഉപകരണങ്ങൾ ആർ സിസിക്ക് കൈമാറി. ആർ സി സി അഡീഷണൽ ഡയറക്ടർ ഡോ. സജീദ് എ, മെഡിക്കൽ സൂപ്രണ്ട് ഡോ. ലിജീഷ് എ എൽ, എൽ.ഐ.സി തിരുവനന്തപുരം ഡിവിഷൻ സീനിയർ ഡിവിഷണൽ മാനേജർഎസ്. പ്രേംകുമാർ, മാർക്കറ്റിഗ് മാനേജർ ഹരിപ്രസാദ് സി വി, സെയിൽസ് മാനേജർ സുജയ് കെ എസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.