വർണ്ണ വിവേചനത്തിനെതിരെ പടപൊരുതിയ സോഷ്യലിസ്റ്റ് വിപ്ലവകാരി ഡോ രാം മനോഹർ ലോഹ്യ : മാന്നാനം സുരേഷ്1 min read

 

കോട്ടയം: ഇന്ത്യൻ സ്വാതന്ത്ര്യ സമര ത്തിൽ മഹാത്മാ ഗാന്ധിയുടെ കീഴിൽ വർണ്ണ വിവേചനത്തിനെതിരെയും സമത്വത്തിനുവേണ്ടിയും വാദിച്ച സോഷ്യലിസ്റ്റ് വിപ്ലവകാരിയായിരുന്നു ഡോ രാം മനോഹർലോഹ്യ യെന്ന് ലോഹ്യ കർമ സമിതി സംസ്ഥാന പ്രസിഡണ്ട് മാന്നാനം സുരേഷ് പ്രസ്താവിച്ചു

ലോഹ്യ കർമ്മ സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 23
114- മത് ലോഹ്യ ജന്മ ദിനത്തിനോ ടനുബന്ധിച്ച് നടന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാന്നാനം സുരേഷ്

മരണാന്തരം ഭൗതികശരീരം സാധാരണക്കാർക്ക് അന്ത്യവിശ്രമം ഒരുക്കുന്ന സ്മശാനത്തിൽ അടക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് അടിസ്ഥാന ശിലയിട്ട നായകനായിരുന്നു മാന്നാനം സുരേഷ് അനുസ്മരിച്ചു.

ലോഹ്യ കർമ സമിതി സംസ്ഥാന സെക്രട്ടറി ജനറൽ സന്തോഷ് പുളിക്കൽ അധ്യക്ഷത വഹിച്ചു. ശ്യാമപ്രസാദ് ,ബെന്നി വർഗീസ്, തോമസ് പൊടിമറ്റം, രാജു കല്ലുകളും, ദിലീപ് ഇടാട്ടിയറ, വിപിൻ പൊടിപറ്റം തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *