തിരുവനന്തപുരം :അർദ്ധ ജുഡീഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ഉത്തരവുകൾ മുഖ്യമന്ത്രിയ്ക്കോ നിയമസഭയ്ക്കോ പുന പരിശോധിക്കുവാനും അന്തിമ തീരുമാനം കൈക്കൊള്ളാനും അനുമതി നൽകുന്നത് സുപ്രീം കോടതി വിധിക്കും ഭരണഘടനാ വ്യവസ്ഥകൾക്കും
എതിരായതിനാൽ ലോകായുക്ത ഭേദഗതി നിയമത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ദുരിതാശ്വാസനിധി വിനിയോഗത്തിനെതിരെ ലോകായുക്തയിൽ ഹർജ്ജി ഫയൽ ചെയ്തിരുന്ന ആർ.എസ്. ശശികുമാർ അറിയിച്ചു.
ജുഡീഷ്യറിയുടെ അപ്പലേറ്റ് അധികാരം ജുഡീഷ്യറിയിൽ തന്നെ നിക്ഷിപ്തമായിരിക്കണമെന്ന വ്യവസ്ഥ നില നിൽക്കെ, ലോകായുക്ത ഉത്തരവിൽ അന്തിമ തീരുമാനം കൈകൊള്ളാൻ സർക്കാരിന് അധികാരം നൽകുന്ന നിയമ ഭേദഗതി ജനാധിപത്യത്തോടുള്ള വെല്ലുവിളി യാണ്.ഇത് നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിനു സമാനമാണെന്നും ആർ. എസ്. ശശികുമാർ പറഞ്ഞു .