29/9/23
തിരുവനന്തപുരം :കഴിഞ്ഞ അഞ്ചുവർഷത്തിനകം ലോകായുക്തയിൽ ഫയൽ ചെയ്യുന്ന കേസുകളുടെ എണ്ണം അഞ്ചിൽഒന്നായി കുറഞ്ഞതായ കണക്കുകൾ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുർവിനിയോഗം സംബന്ധിച്ച് ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിക്കും അഞ്ചു വർഷം പൂർത്തിയാകുന്നു.
മുഖ്യമന്ത്രിയെയും 18 മന്ത്രിമാരെയും എതിർകക്ഷികളാക്കി 2018 സെപ്റ്റംബർ 27 ന് ഫയൽ ചെയ്ത ഹർജ്ജിയിൽ 5 വർഷം പിന്നിട്ടിട്ടും ഇതുവരെ അന്തിമ തീർപ്പ്കൽപ്പിച്ചിട്ടില്ല.
2022 മാർച്ചിൽ, ഡിവിഷൻ ബെഞ്ച് കേസിൽ വാദം പൂർത്തിയാക്കി യെങ്കിലും വിധി പ്രഖ്യാപ നത്തിൽ ലോകായുക്തയ്ക്കും ഉപ ലോകായുക്തയ്ക്കും ഭിന്നാഭിപ്രായമാ യതിനാൽ ഒരു വർഷം കഴിഞ്ഞ് കേസ് മൂന്ന് അംഗ ഫുൾ ബെഞ്ചിന്റെ പരിഗണയ്ക്ക് വിടു കയായിരുന്നു. മൂന്ന് അംഗബഞ്ച് ഓഗസ്റ്റ് 9 ന് വാദം പൂർത്തിയാക്കി യിട്ടും ഇതേവരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല.
അതിനിടെ കേസിൽ വാദം കേട്ട ഉപലോകാ യുക്തമാർ, പരാതിയിൽ ഉൾപ്പെട്ട ഒരു മുൻ എംഎൽഎ യുടെ ജീവചരിത്ര പ്രകാശന ചടങ്ങിൽ പങ്കെടുക്കുകയും ഓർമ്മക്കുറിപ്പുകയും എഴുതുകയും ചെയ്തുവെന്ന് ആരോപിച്ച് ഹർജ്ജി ക്കാരനായ ആർ.എസ്സ്. ശശികുമാർ ഉത്തരവ് പറയുന്നതെന്നുതിൽ നിന്നും രണ്ട് ഉപ ലോകയുക്തമാരും ഒഴിവാകണമെന്ന് ആവശ്യപ്പെട്ട് ഉപഹർജ്ജി ഫയൽ ചെയ്തിരുന്നു. ഇതിൽ ഉത്തരവ് വരാൻ വൈകുന്നതുകൊണ്ട് ഹർജ്ജിക്കാരന് മേൽക്കോടതിയെ സമീപിക്കാനുമാ വുന്നില്ല.