ദുരിതാശ്വാസ നിധി ദുർവിനിയോഗം ;മൂന്നംഗബെഞ്ചിന്റെ വിധി തങ്ങൾക്ക് ബാധകമല്ലെന്നും ഹർജ്ജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ ഇടക്കാല ഹർജ്ജി1 min read

10/8/23

തിരുവനന്തപുരം :ദുരിതാശ്വാസനിധി യുടെ ദുർവിനിയോഗം ആരോപിച്ചു്, മുഖ്യമന്ത്രിയേയും മന്ത്രിമാരേയും എതിർകക്ഷികളാക്കി ലോകയുക്തയിൽ ഫയൽ ചെയ്തിട്ടുള്ള പരാതിയിൽ, കേസിന്റെ സാധുത സംബന്ധിച്ച ആദ്യ ലോകായുക്ത വിധി  തങ്ങൾക്ക് ബാധകമല്ലെന്നും കേസിന്റെ നിലനിൽപ്പ് സംബന്ധിച്ച് (maintainability) ലോകയുക്തയുടെ പുതിയ മൂന്ന് അംഗ ബെഞ്ച് വീണ്ടും വാദം കേൾക്കുമെന്നുമുള്ള നിലപാട് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജ്ജിക്കാരനായ
R.S. ശശികുമാർ ഇന്ന് ലോകായുക്തയിൽ ഇടക്കാല ഹർജ്ജി ഫയൽ ചെയ്തു.

ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ച് നാളെ ദുരിതാശ്വാസ നിധി ദുർവിനിയോഗപരാതിയിൽ തുടർവാദം കേൾക്കാനിരിക്കെയാണ് കേസിന്റെ സാധുത വീണ്ടും പരിശോധിക്കുന്നത് നിർത്തിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇടക്കാല ഹർജ്ജി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗം സംബന്ധിച്ച പരാതിയിൽ സാധുത യുള്ളതുകൊണ്ട് എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാനും വിശദമായ അന്വേഷണം നടത്താനുമുള്ള
മുൻ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസിന്റെ ഉത്തരവ് നിരീക്ഷണമാണെന്നാ ണ് നിലവിലെ ലോകയുക്തയുടെ ബെഞ്ചിന്റെ വിലയി രുത്തൽ.

എന്നാൽ വിശദമായ  പരിശോധനകൾക്ക് ശേഷമാണ് മൂന്ന് അംഗ ബെഞ്ച് എതിർ കക്ഷികളായ മന്ത്രിമാർക്ക് നോട്ടീസ് അയയ്ക്കാനും കേസിൽ വിശദമായ തുടർ അന്വേഷണം നടത്താനും ഉത്തരവിട്ടതെന്നും കേസിന്റെ സാധുത ലോകായുക്ത പുനപരിശോധിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഹർജ്ജിക്കാരൻ ഇന്നലെ ഹൈക്കോടതിയിൽ ഫയൽ ചെയ്ത പുനപരിശോധന ഹർജ്ജി, ഇക്കാര്യം ലോകായുക്തയുടെ ശ്രദ്ധയിൽ പെടുത്താൻ നിർദ്ദേശിച്ച് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ഇന്ന് ലോകയുക്തയിൽ ഹർജ്ജിക്കാരൻ, അഡ്വ: പി.സുബൈർ കുഞ്ഞ് മുഖേന ഇടക്കാല ഹർജ്ജി ഫയൽ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *