തിരുവനന്തപുരം :ലോക്സഭ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഹരിത ചട്ടം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ലോഗോ പ്രകാശനം ജില്ലാ കളക്ടർ ജെറോമിക് ജോർജ് നിർവഹിച്ചു. ഹരിതചട്ട പാലനം ഉറപ്പാക്കാൻ സ്വീപുമായി ചേർന്ന് ബോധവത്കരണം നടത്തും. പി വി സി, പ്ലാസ്റ്റിക്, തെർമോകോൾ തുടങ്ങിയ നിരോധിത വസ്തുക്കളുടെ ഉപയോഗം ഒഴിവാക്കുക, പൂർണമായും പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം. ചടങ്ങിൽ എ ഡി എം പ്രേംജി, ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ ) സുധീഷ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ, ശുചിത്വ മിഷൻ കോ-ഓ ർഡിനേറ്റർ ശ്രീലക്ഷ്മി, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ സുജ, പ്രോഗ്രാം ഓഫീസർ ബബിത തുടങ്ങിയവർ പങ്കെടുത്തു.