2024 പൊതുതിരഞ്ഞെടുപ്പ് ;ചെലവ് നിരീക്ഷകർ എത്തി1 min read

 

തിരുവനന്തപുരം :2024 പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച ചെലവ് നിരീക്ഷകർ ജില്ലയിലെത്തി. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളിലേക്കായി രണ്ട് ചെലവ് നിരീക്ഷകരാണുള്ളത്. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ രവികാന്ത് കുമാർ ചൗധരിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ മാനവ് ബൻസാലുമാണ് ചെലവ് നിരീക്ഷകർ. ഇന്ത്യൻ റവന്യൂ സർവീസ് ഉദ്യോഗസ്ഥരാണ്. തൈക്കാട് ഗസ്റ്റ് ഹൗസിലെ 403ആം മുറിയിൽ നിരീക്ഷകരുടെ ഓഫീസ് പ്രവർത്തിക്കും.

നിരീക്ഷകരുടെ ഓഫീസുമായി ബന്ധപ്പെടേണ്ട നമ്പറുകളും ഇ-മെയിൽ വിലാസവും

*ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം ചെലവ് നിരീക്ഷകന്റെ ഓഫീസ്* – 0471 2962 362, 9188925519, expobsatl2024@gmail.com

*തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ചെലവ് നിരീക്ഷകന്റെ ഓഫീസ്* – 0471 2961 953, 9188 925 518, expobstvm2024@gmail.com

Leave a Reply

Your email address will not be published. Required fields are marked *