തിരുവനന്തപുരം :2024 ലോക് സഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ വിവിധ ലോക് സഭാ മണ്ഡലങ്ങളിൽ സമ്മതിദായകരായിട്ടുള്ളതും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടി നിശ്ചയിച്ചിട്ടുള്ളതുമായ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ വിവിധ ഉദ്യോഗസ്ഥർ, ഡ്രൈവർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് നേരിട്ട് വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടിംഗ് ഫെസിലിറ്റേഷൻ സെന്റർ (VFC) സംവിധാനം തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റിലെ ഗ്രൗണ്ട് ഫ്ലോറിൽ തയ്യാറാക്കിയിട്ടുണ്ട്. ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭാ മണ്ഡലങ്ങൾക്കു വെവ്വേറെയായി 19.04.2024 വെള്ളിയാഴ്ച മുതൽ 23.04.2024 ചൊവ്വാഴ്ച വരെ രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00 മണിവരെ VFC പ്രവർത്തിക്കുന്നതാണ്. ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ നിയമന ഉത്തരവും തിരിച്ചറിയൽ രേഖയുമായി നേരിട്ട് എത്തി വി.എഫ്.സി കളിൽ വോട്ട് രേഖപ്പെടുത്താവുന്നതാണ്.