തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പ്പന ശാലകള്‍ക്ക് ഈ ആഴ്ചയില്‍ മൂന്നു അവധി വന്നതോടെ ഇന്നലെ ഓരോ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടത് കിലോമീറ്റര്‍ നീളമുള്ള ക്യൂ.
ഓണം വാരത്തില്‍ സംസ്ഥാനത്തെ ബിവറേജസ് കോര്‍പറേഷന്‍റെയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും ചില്ലറ മദ്യവില്‍പന ശാലകള്‍ മൂന്നു ദിവസം തുറക്കില്ല എന്നതുകൊണ്ടാണ് ഇത്.
തിരുവോണ ദിവസമായ 29, ചതയ ദിനമായ 31 തീയതികളില്‍ മദ്യശാലകള്‍ക്ക് അവധിയാണ്. സെപ്റ്റംബര്‍ ഒന്നിനും മദ്യശാലകള്‍ക്ക് അവധിയായതിനാല്‍ തുറക്കില്ല.അതേസമയം തിരുവോണ ദിവസമായ ഇന്ന് ബാറുകള്‍ തുറക്കുന്നതാണ്.