1/3/23
തിരുവനന്തപുരം :കൂനിൽ മേൽ കുരുവായി പാചക വാതക വില യും കൂട്ടി. ഗാർഹിക സിലിണ്ടറിന് 50രൂപയും, വാണിജ്യ സിലിണ്ടറിന് 351രൂപയും കൂടി.ഇതോടെകൊച്ചിയിൽ ഗാർഹിക സിലിണ്ടറിന് 1,110രൂപയും, വാണിജ്യ സിലിണ്ടറിന് 2124രൂപയുമാണ് വില .പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു.
ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1103 രൂപയായി. സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ 350 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2119.50 രൂപയായി. എല്ലാം മാസവും ഒന്നാംതീയതി പാചകവാതകത്തിന്റെ വില എണ്ണകമ്പനികൾ പുനഃ പരിശോധിക്കാറുണ്ട്.