സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തനസമയം പുനക്രമീകരിച്ചു, ഫെബ്രുവരിയിലെ റേഷൻ മാർച്ച്‌ 4വരെ ലഭിക്കും1 min read

1/3/23

തിരുവനന്തപുരം :സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഇന്നുമുതൽ മാറ്റം. രാവിലെ 8മുതൽ 12വരെയും, വൈകുന്നേരം 4മുതൽ 7വരെയുംആയിരിക്കും സമയം.കൂടാതെ ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച്‌ നാലാം തീയതി വരെ നീട്ടിയതായും ഭക്ഷ്യ വകുപ്പുമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

എല്ലാ ജില്ലകളിലും റേഷന്‍ വിതരണം പഴയസമയക്രമത്തിലേക്ക് മാറ്റി പരീക്ഷണം നടത്താനുള്ള എന്‍ഐസി നിര്‍ദേശപ്രകാരമാണ് സമയമാറ്റം. കഴിഞ്ഞ രണ്ട് മാസമായി ഏഴ് ജില്ലകളില്‍ രാവിലെ മുതല്‍ ഉച്ചവരെയും ഏഴ് ജില്ലകളില്‍ ഉച്ചക്ക് ശേഷവുമായിരുന്നു പ്രവര്‍ത്തനം. ഇ- പോസ് സംവിധാനം തകരാറിലായതിനാലായിരുന്നു ഇത്.

പക്ഷെ തകരാര്‍ പരിഹരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സമയക്രമം മൂലം മാസാവസാനം റേഷന്‍ കടകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിരവധി പേര്‍ക്ക് റേഷന്‍ ലഭിച്ചില്ലെന്നും പരാതി ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *