ശശി തരൂർ ഇനി എന്തു ചെയ്യും?… M A ബേബി യുടെ FB പോസ്റ്റ്‌ പാർട്ടിയിലേക്കുള്ള ക്ഷണമോ ?..ശശിതരൂർ പാർട്ടി വിടുമോ?...

20/10/22

തിരുവനന്തപുരം : എതിർക്കുന്നവന് ഇടമില്ലാത്ത പാർട്ടിയാണ് കോൺഗ്രസ്‌. അതും സോണിയയെ ധിക്കരിച്ചാൽ എന്താകും ഫലം?.. കോൺഗ്രസ്‌ അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപെട്ട തരൂരിന്റെ രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമായി നില്കുന്നു. പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്തികൊണ്ട് ‘സോണിയ ഭക്തർ ‘രംഗത്തെത്തികഴിഞ്ഞു.

ജയിചിട്ടും ഖാർഗെ സോണിയ വരയ്ക്കുന്ന വരക്കപ്പുറം ചാടില്ല. ഇത് നന്നായി ജനങ്ങൾക്ക് അറിയാം.1000വോട്ട് നേടിയ ശശി തരൂർ താൻ ശക്തനാണ് എന്ന് കാണിച്ചു എങ്കിലും ‘സോണിയ പ്രിയരുടെ മുന്നിൽ അടിയറവ് വച്ചു.

തരൂർ തിരുവനന്തപുരത്ത് കാർക്ക് പ്രിയപ്പെട്ട നേതാവാണ്. കോൺഗ്രസ്‌ നേതാക്കൾ ഒഴികെയുള്ള അണികൾക്ക് തരൂരിനെ ഇഷ്ടമാണ്. ഇനിയും പാർലമെന്റ് ഇലക്ഷന് തരൂർ ജയിക്കുക തന്നെ ചെയ്യും. പക്ഷെ കേരളത്തിലെ നേതാക്കൾ പോലും എതിർത്ത തരൂർ ഇനി കോൺഗ്രസ്‌ സ്ഥാനാർഥി ആകുമോ?സോണിയക്ക് ഓശാന പാടുന്ന കെ സി യും, കോടിക്കുന്നിലും, ഖാർഗെക്ക് വോട്ട് പിടിക്കാൻ വണ്ടി കയറിയ ചെന്നിത്തലയും തരൂരിനെ വാഴിക്കുമോ?.. ഇനി എന്ത്‌ എന്നത് രാഷ്ട്രീയ കേരളത്തിലെ ചുടു ചർച്ചയായി മാറുകയാണ്.

ഈ ചോദ്യങ്ങൾക്കിടെയാണ്  മുതിർന്ന സിപിഎം നേതാവ് എം എ ബേബി യുടെ fb പോസ്റ്റ്‌ ചർച്ചയാകുന്നത്.തിരുവനന്തപുരം പാർലിമെന്റ് സീറ്റ് സിപിഐക്കാണെങ്കിലും തരൂരിനെ എതിർക്കാൻ പറ്റിയ നേതാവ് സിപിഐക്കില്ല. തരൂരിന് കോൺഗ്രസ്‌ മടുത്താൽ ചേക്കേറാൻ സിപിഎം കൂടൊരുക്കുന്നതല്ലേ ബേബിയുടെ പോസ്റ്റ്‌ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ബിജെപി തരൂരിനെ നോട്ടമിടുന്നുണ്ട്. കേരളത്തിലെ ബിജെപി അല്ല, കേന്ദ്രത്തിലെ ബിജെപി. ഇവിടെ ഉള്ള ബിജെപിക്ക് ഇതൊന്നും പിടിക്കില്ല. അവർ ഹെലികോപ്റ്ററിൽ പറന്നിറങ്ങി വേണമെങ്കിൽ 20മണ്ഡലത്തിലും ഒരാൾ മത്സരിക്കും. സീറ്റ് പിടിക്കും, ഭരിക്കുക ഇവയൊന്നും കേരള ബിജെപി യുടെ അജണ്ടയിലില്ല.

മോഡി -ഷാ നേതാക്കളോട്തരൂരിന് വലിയ എതിർപ്പൊന്നുമില്ല. ഇടയ്ക്കിടെ അദ്ദേഹം മോഡിയെ വിമർശിക്കുന്നു വെങ്കിലും  പുകഴ്ത്തലാണ് കൂടുതൽ.

നല്ലൊരു നേതാവിനെ, ജനപ്രിയ നേതാവിനെ വെറുതെ കളയാൻ സിപിഎം ആഗ്രഹിക്കില്ല. ഒരു മുതിർന്ന സിപിഎം നേതാവ്മുൻകൈ എടുത്ത് തരൂരുമായി ചർച്ചകൾ നടത്തിയെന്ന അഭ്യൂഹങ്ങൾ നിലനിൽക്കേ ഈ പോസ്റ്റിനും പ്രാധാന്യമേറും.

ബിജെപിയിലേക്ക് ഇല്ലെന്ന് തരൂർ  വ്യക്തമാക്കിയതാണ്.പക്ഷെ അത് തെരഞ്ഞെടുപ്പിന് മുൻപ് ആണെന്ന് മാത്രം. ഓരോ നേതാവിന്റെ രാഷ്ട്രീയ ഭാവിയെ ‘തിരഞ്ഞെടുപ്പിന് മുൻപ് തിരഞ്ഞെടുപ്പിന് പിൻപ് എന്നിങ്ങനെ കണ്ടു വളർന്നവരാണ് മലയാളികൾ’.

എം. എ. ബേബിയുടെ ഈ പോസ്റ്റ്‌ തരൂരിനുള്ള ക്ഷണമായി വിലയിരുത്തുന്നവരാണ് കൂടുതൽ. അടുത്ത പാർലിമെന്റ് തെരഞ്ഞെടുപ്പിൽ തരൂർ സിപിഎം സ്ഥാനാർഥിയോ?…എന്നതാണ് പരക്കെ ഉയരുന്ന ചോദ്യം.വരികൾക്കിടയിൽ തെളിയുന്നതും അതാകുമെന്ന് കരുതാം.

M A ബേബിയുടെ FB പോസ്റ്റ്‌ 

ശശി തരൂർ ഇനി എന്തു ചെയ്യും?

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ആകെ പോൾ ചെയ്ത വോട്ടിൻറെ പത്തുശതമാനം നേടി അഭിമാനം സംരക്ഷിച്ച ശശി തരൂരിന് എൻറെ അഭിനന്ദനങ്ങൾ.

 

ജനാധിപത്യപരവും സ്വതന്ത്രവുമായിരിക്കും തെരഞ്ഞെടുപ്പ് എന്ന് കോൺഗ്രസിലെ എല്ലാവരും ആവർത്തിച്ചെങ്കിലും അങ്ങനെ ആയിരുന്നില്ല കാര്യങ്ങൾ എന്നത് വ്യക്തമാണ്. മല്ലികാർജുൻ ഖാർഗെ സോണിയ – രാഹുൽ – പ്രിയങ്കമാരുടെ സ്ഥാനാർത്ഥി ആയിരുന്നു എന്നത് സുവ്യക്തമായിരുന്നു. കോൺഗ്രസിനെ നയിക്കാൻ ശശി തരൂരിനെക്കാളും കഴിവുള്ളയാളായതുകൊണ്ടോ, കോൺഗ്രസിൽ വലിയ പിന്തുണ ഉള്ള ആളായതുകൊണ്ടോ അല്ല ഖാർഗെ ജയിച്ചതെന്നും എല്ലാവർക്കും അറിയാം. ആരെ നിറുത്തിയാലും തങ്ങൾ പറയുന്നവരെ കോൺഗ്രസുകാർ ജയിപ്പിക്കും എന്ന് സോണിയ കുടുംബം കോൺഗ്രസുകാർക്കു തന്നെ കാണിച്ചുകൊടുക്കുകയായിരുന്നു ഈ തെരഞ്ഞെടുപ്പിലൂടെ. അന്താരാഷ്ട്ര നയതന്ത്രജ്ഞനോ മതേതരവാദിയായ എഴുത്തുകാരനോ ഊർജസ്വലനായ രാഷ്ട്രീയപ്രവർത്തകനോ എന്നതൊന്നും കോൺഗ്രസുകാരെ സംബന്ധിച്ച് അർത്ഥമുള്ള കാര്യങ്ങളല്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു.

 

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാല് തവണ ആണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ആ തെരഞ്ഞെടുപ്പുകളിൽ നെഹ്റു കുടുംബത്തിനെതിരെ നിന്നിട്ടുള്ള ആരും പിന്നെ ആ പാർട്ടിയിൽ തുടർന്ന ചരിത്രം ഇല്ല. 1950 ലെ തെരഞ്ഞെടുപ്പിൽ നെഹ്രുവിൻറെ സ്ഥാനാർത്ഥി ആയിരുന്നിട്ടും ആചാര്യ കൃപലാനി ഹിന്ദുത്വ പക്ഷപാതിയായിരുന്ന പുരുഷോത്തം ദാസ് ഠണ്ഡനോട് പരാജയപ്പെട്ടു. കൃപലാനി ക്രമേണ കോൺഗ്രസ് വിട്ടു. സീതാറാം കേസരിയോട് പരാജയപ്പെട്ട ശരദ് പവാർ നാഷണലിസ്റ്റ് കോൺഗ്രസ് പാർടി ഉണ്ടാക്കി. സോണിയ ഗാന്ധിയോട് പരാജയപ്പെട്ട ജിതേന്ദ്ര പ്രസാദ രാഷ്ട്രീയമായി ഒതുക്കപ്പെട്ടു. മകൻ ജതിൻ പ്രസാദ ബിജെപിയിൽ ചേർന്ന് ഇന്ന് മന്ത്രി ആണ്.

രാഹുൽ ഗാന്ധിയുടെ ഇഷ്ട നേതാക്കളിലൊരാളല്ല ശശി തരൂരെന്നത് എല്ലാവർക്കും അറിയാം. കേരളത്തിലെ കോൺഗ്രസ് നേതാക്കളും തങ്ങളുടെ അനിഷ്ടം ഒരിക്കലും മറച്ചു വയ്ക്കാറില്ല. ഈ തെരഞ്ഞെടുപ്പ് കാലത്തു തന്നെ എ കെ ആൻറണി, രമേശ് ചെന്നിത്തല, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരൊക്കെ പരസ്യമായിത്തന്നെ തരൂരിനെതിരെ വന്നു. സോണിയ കുടുംബത്തോട് പൂർണ വിധേയത്വമില്ലാത്ത ആർക്കും കോൺഗ്രസിൽ അധികനാൾ തുടരാനാവില്ല എന്നത് ചരിത്രമാണ്.

 

ശശി തരൂർ ഇനി എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത്? ഈ അപമാനവും താങ്ങി അവിടെത്തന്നെ തുടരാനോ? അതോ കോൺഗ്രസിൽ നിന്ന് പുറത്തുവരാനാണെങ്കിൽ വെറും ഒരു തെരഞ്ഞെടുപ്പ് പരാജയത്തിലെ ഇച്ഛാഭംഗം തീർക്കാൻ മാത്രമാണോ ഉദ്ദേശം.

 

കോൺഗ്രസ് രാഷ്ട്രീയത്തിലേക്കിറങ്ങും മുമ്പ് നെഹ്രുവിനെക്കുറിച്ചും കോൺഗ്രസിനെക്കുറിച്ചും വളരെ വിമർശനാത്മകമായി എഴുതിയിട്ടുള്ള ആളാണ് തരൂർ. തൻറെ സ്വാഭാവികമായ, കൂടുതൽ ശക്തമായ മതേതരവാദത്തിലേക്കദ്ദേഹം വരുമോ? സംഘപരിവാറിൻറെ അർദ്ധ ഫാഷിസ്റ്റ് ഭരണത്തെ ഫലപ്രദമായി ചോദ്യം ചെയ്യുന്ന രാഷ്ട്രീയത്തിലേക്ക് അദ്ദേഹം വരുമോ?

Leave a Reply

Your email address will not be published. Required fields are marked *