ശ്രീമൂലംപ്രജാസഭ, ലെജിസ്ലേറ്റീവ്കൗൺസിൽ, ശ്രീചിത്രാസ്റ്റേറ്റ് കൗൺസിൽ എന്നീനിയമനിർമ്മാണസഭകളിൽഅംഗവും, എക്സൈസ് കമീഷണർ, ഗവൺമെൻ്റ്സെക്രട്ടറി, ചീഫ്സെക്രട്ടറി, തിരുവനന്തപുരം കോർപ്പറേഷനിലെ പ്രഥമമേയർ, ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥശിഷ്യനുമായിരുന്ന സി.ഒ.മാധവൻ്റെ മകനായി 1916 – ൽ ജനിച്ചു.തിരുവനന്തപുരം മഹാരാജാസ് കോളേജിൽനിന്ന് ബി.എ, തുടർന്ന് തിരുവിതാംകൂർ ഇൻഫൻട്രിയിൽചേർന്ന് സേവനം അനുഷ്ഠിച്ചു.രണ്ടാംലോകമഹായുദ്ധത്തിൽ പങ്കെടുത്തു. ഇൻഫൻട്രിയിലെമേജറായിരുന്ന അദ്ദേഹം 1947-ൽ ഇന്ത്യ സ്വതന്ത്ര്യയായശേഷം തിരുവിതാംകൂർ പോലിസ് സേനയിൽജില്ലാ പോലിസ് സുപ്രണ്ട്പദവിയിൽ നേരിട്ടുനിയമനം.തുടർന്ന് ഐ.പി.എസ്. ലഭിച്ചു.1967-ൽ ഐ.ജി.ആയി.1972 – വരെ ഐ.ജി യായിതുടർന്ന് അക്കാലത്ത് സംസ്ഥാന പോലിസ് മേധാവി സ്ഥാനം ഐ.ജി യക്കായിരുന്നു. അന്നത്തെഒരേഒരു ഐ.ജി.( ഡി.ജി.പി. തസ്തിക കേരളത്തിൽ വന്നത് 1980-ൽമാത്രം). തിരുവിതാംകൂർ പോലിസ് മാനുവൽ – മദ്രാസ് പോലിസ് മാനുവലുംക്രോഡീകരിച്ച് സമഗ്രമായ ഒരു പോലിസ് സ്റ്റാൻഡിംഗ് ഓർഡഡേഴ്സ് നാല് വാല്യംതയ്യാറാക്കി പ്രസിദ്ധികരിച്ചത് ശ്രീ.എം.ഗോപാലൻ ഐ.പി.എസ്.ആണ്. പോലിസ് പ്രവർത്തനത്തിൻ്റെ സമസ്ത മേഖകളേയും നിയമവിധേയമായരീതിയിൽ പ്രായോഗികമായി പ്രവർത്തിക്കേണ്ടതിൻ്റെ മാഗ്നാകാർട്ടാ- അദ്ദേഹം അവതരിപ്പിച്ചു.അഞ്ച് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ആ മാനുവൽ അഭംഗുരംതുടരുന്നു.അവിടെയാണ് എം.ഗോപാലൻ.ഐ.പി.എസ് എന്ന പോലീസ് മേധാവിയുടെ നേതൃത്വപാടവവും ആജ്ഞാശക്തിയും നാം വിലയിരുത്തുന്നത്.സംസ്ഥാന ആംഡ് ഫോഴ്സ് കമാൻഡൻ്റ്, പോലിസ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ, 1955-ൽ പോലിസ് ചട്ടങ്ങൾ എഴുതി തയ്യാറാക്കിയഓഫീസർ ഓൺ സ്പെഷ്യൽഡ്യൂട്ടി, അസിസ്റ്റൻ്റ് ഇൻസ്പെക്ടർ ജനറൽ, ഉത്തരമേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, ഡയറക്ടർ ഹോം ഗാർഡ്സ്, ഫയർഫോഴ്സ് ഡയറക്ട്രർ, വിജിലൻസ് ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ, 1967 മുതൽ 1972 വരെ കേരള പോലിസ്മേധാവി ഐ.ജി., എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം1972-ൽ ഇൻസ്പെക്ടർ ജനറൽ പദവിയിൽനിന്നു വിരമിച്ചു.1972-ൽ ഡെപ്യൂട്ടേഷനിൽ കേന്ദ്രവ്യവസായ സുരക്ഷിതത്വസേനയുടെ ആദ്യത്തെ ഡയറക്ടറായും തുടർന്ന് സി.ബി.ഐ.ജോയിൻ്റ് ഡയറക്ടറായുംസേവനം അനുഷ്ഠിച്ചു.1975-ൽ റിട്ടയർ ചെയ്തശേഷംനർമ്മദഗ്രൂപ്പ് കമ്പനികളുടെ ചെയർമാനിരുന്നു. സ്തുത്യർഹമായ സേവനത്തിന് നിരവധിതവണ രാഷ്ട്രപതിയുടെയും കേരള സർക്കാരിൻ്റെയും സേവാമെഡലുകൾ അദ്ദേഹത്തിന്ലഭിച്ചു.ഒരു പോലിസ് ഉദ്യോഗസ്ഥന് ഉന്നതതത്വങ്ങളും ഭരണ ആദർശങ്ങളും മുറുകെപിടിക്കാൻകഴിയുമെന്ന് സ്വന്തം പ്രവർത്തനത്തിലൂടെ അദ്ദേഹം തെളിയിച്ചു.പ്രയാസകരമായ സാഹചര്യത്തിലും അദ്ദേഹം കാര്യക്ഷമതയും നിസ്വാർത്ഥതയും തൻ്റെ കർത്തവ്യങ്ങൾ സത്യസന്ധമായി നിർവഹിക്കുന്നതിൽ പ്രതിജ്ഞാബദ്ധനായിരുന്നു. കേരളസംസ്ഥാന കണ്ട ധീക്ഷണശാലിയായ പോലിസ് മേധാവി എം.ഗോപാലൻ ഐ.പി.എസ് 1995 ആഗസ്റ്റ് 19-ാം തീയതിഅന്തരിച്ചു….. ദക്ഷിണേന്ത്യയിൽ ആദ്യമായി ഇംഗ്ലിഷ് ഐഛികമായെടുത്ത് എം.ഏ ബിരുദംനേടിയ വനിത ആലപ്പുഴ, അരൂർ പ്രൊഫ. ഗൗരിശങ്കുണ്ണി എം.എ, എൽ.റ്റി യുടെയും കോഴിക്കോട്ട് തളാച്ചേരി കുടുംബാംഗം മദ്രാസ് സംസ്ഥാനത്തിലെ ജഡ്ജിയും പ്രമുഖഅഭിഭാഷകനുമായAdv.ടി.ശങ്കുണ്ണിയുടെ മകൾ ഡോ.ചിത്രാഗോപാലൻ Late (റിട്ട: പ്രൊഫസർ തിരുവനന്തപുരം മെഡിക്കൽ കോളേജ്) ആയിരുന്നുഭാര്യ…മക്കൾ .ജി.ബാലഗോപാൽ ഐ.എ.എസ്.(റിട്ട. യൂണിസെഫ് ഡയറക്ടർ ), ജി.രാജഗോപാൽ ( ബിസിനസ്), ഡോ.മോഹൻ ഗോപാൽ (2006 മുതൽ 2011 വരെസുപ്രിംകോടതിയുടെ നാഷണൽ ജുഡിഷ്യൽ അക്കാദമിയുടെ ഡയക്ടർ, 2012 – 19 വരെ ഇന്ത്യയുടെ സുപ്രിംകോടതികളുടെ നാഷണൽ കോർട്ട് മാനേജ്മെൻ്റ് സിസ്റ്റംസ് കമ്മിറ്റിയുടെ സ്ഥാപകചെയർമാൻ, ബംഗ്ലൂർ നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ മുൻ വൈസ്ചാൻസലർ), ജി. നിരഞ്ജനകുമാരൻ (അമേരിക്ക) എന്നിവർ മക്കളും, മുൻ റെയിൽവേ ബോർഡ് ചെയർമാൻ എം.എൻ.പ്രസാദ് സഹോദരനുമാണ്..
2024-08-19