16/4/23
തിരുവനന്തപുരം :വന്ദേ ഭാരത് എക്സ്പ്രസ്സ് കെ റെയിലിന് പകരമാകില്ലെന്ന് എം. വി. ഗോവിന്ദൻ.കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റവരെ സഞ്ചരിച്ച് തിരിച്ചെത്താന്‍ കഴിയുന്ന കെ റെയിലും വന്ദേഭാരത് ട്രെയിനും തമ്മില്‍ താരതമ്യം ചെയ്യരുത്. അപ്പം വിൽക്കണമെങ്കിൽ കെ റെയിലിൽ തന്നെ പോകണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തെ മുഴുവനും ഒറ്റ നഗരമാക്കുക എന്നതാണ് കെ റെയിലിന്റെ ലക്ഷ്യം. ഓരോ ഇരുപത് മിനിറ്റിലും കേരളത്തിന്റെ രണ്ടു ഭാഗത്തേക്കും ട്രെയിനുണ്ടാകും. കേരളത്തിന് അനിവര്യമായ പദ്ധതിയാണിത്. ഇന്നല്ലെങ്കില്‍ നാളെ ഇതു വന്നേ തീരൂ എന്നും അദ്ദേഹം പറഞ്ഞു.