കേരളം ബിജെപി എടുക്കുമെന്ന് മോദി പറഞ്ഞിട്ടുണ്ടെങ്കിൽ ഏത് ഗോവിന്ദൻ വന്നാലും എടുക്കുക തന്നെ ചെയ്യുമെന്ന് സുരേഷ്ഗോപി1 min read

12/3/23

തൃശ്ശൂർ :കേരളം  എടുക്കുമെന്ന് മോദി പറഞ്ഞിട്ടുണ്ടെങ്കിൽ ഏത് ഗോവിന്ദൻ തടഞ്ഞാലും എടുക്കുക തന്നെ ചെയ്യുമെന്ന്   സുരേഷ്ഗോപി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത തേക്കിന്‍കാട് മൈതാനത്തെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്നും സുരേഷ് ഗോപി പറ‌ഞ്ഞു. കേരളം എടുക്കുമെന്ന് മോദി പറഞ്ഞാല്‍ ഏത് ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കും. കണ്ണൂര്‍ , അമിത് ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം, അവരുടെ അടിത്തറയിളക്കണം. അത്രയ്ക്ക് നിങ്ങള്‍ കേരള ജനതയെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്തു. കണ്ണൂര്‍ തരൂ എനിക്ക് ഞാന്‍ തയ്യാറാണ്. സുരേഷ് ഗോപി പ്രസംഗത്തില്‍ വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും മുഖ്യന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം,

ബ്രഹ്മപുരം വിഷയം കൈകാര്യം ചെയ്യാന്‍ പ്രാപ്തിയില്ലെങ്കില്‍ കേന്ദ്രത്തോട് അപേക്ഷിക്കണം. ഇവിടെ എന്താണ് നടക്കുന്നത്. ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് കാലുപിടിച്ച്‌ അപേക്ഷിക്കുന്നു, സുരേഷ് ഗോപി പറഞ്ഞു. അന്തംകമ്മി കൂട്ടങ്ങള്‍, ചൊറിയാന്‍ മാക്രി കൂട്ടങ്ങള്‍ ഇനിയും ട്രോളാന്‍ വരും. ഏത് ഗോവിന്ദന്‍ വന്നാലും തൃശൂര്‍ ഞാന്‍ എടുക്കും. രാഷ്ട്രീയമല്ല, കരുണയും കരുതലുമാണ് കാട്ടിയതെന്നും ചാരിറ്റി രാഷ്ട്രീയം ആക്കാന്‍ പറ്റിയില്ലെങ്കില്‍ ഈ നുണയുടെ , ചതിയുടെ , വഞ്ചനയുടെ രാഷ്ട്രീയം നിറുത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം കേരളത്തിന്റെ വികസനം സാദ്ധ്യമാക്കാന്‍ കോണ്‍ഗ്രസിനോ കമ്മ്യൂണിസ്റ്റുകാര്‍ക്കോ കഴിയില്ലെന്ന് അമിത് ഷാ പറഞ്ഞു കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും ത്രിപുരയില്‍ ഒന്നിച്ചെന്നും എന്നാല്‍ ജനം ബി.ജെ.പിയെ തിരഞ്ഞെടുത്തെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *