തിരുവനന്തപുരം :സ്ഫോടനം നടന്ന സ്ഥലത്ത് ഡി വൈ എഫ് ഐ നേതാവ് പോയത് രക്ഷാപ്രവർത്തനത്തിനാണെന്നും നിരപരാധിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ .
കേസില്‍ ഡി വൈ എഫ് ഐ മീത്തലെ കുന്നോത്തുപറമ്പ് ണിറ്റ് സെക്രട്ടറി അമല്‍ ബാബു, മിഥുൻലാല്‍ എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ച രാവിലെയാണ് അമല്‍ബാബുവിനെ അറസ്റ്റ് ചെയ്തത്. സ്ഫോടനം നടക്കുമ്ബോള്‍ ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ മൂന്നുപേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. കൂത്തുപറമ്ബ് എ സി പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.
സ്ഫോടനത്തില്‍ മരിച്ച ഷെറിന്റെ വീട്ടില്‍ സി പി എം നേതാക്കള്‍ പോയതിനെയും എം വി ഗോവിന്ദൻ ന്യായീകരിച്ചു. മരണവീട്ടില്‍ പോയി ആശ്വസിപ്പിക്കുന്നത് നാട്ടില്‍ പതിവാണെന്ന് അദ്ദേഹം പറഞ്ഞു. സി പി എം പാനൂർ ഏരിയാകമ്മിറ്റി അംഗം സുധീർകുമാറും പൊയിലൂർ ലോക്കല്‍ കമ്മിറ്റി അംഗം എ അശോകനുമായിരുന്നു ഷെറിന്റെ വീട്ടില്‍ പോയത്.
ഷെറിനും സ്ഫോടനത്തില്‍ പരിക്കേറ്റ വിനീഷും നേരത്തേ സി പി എം പ്രവർത്തകരെ മർദ്ദിച്ചവരാണെന്നും ഇവരെ പാർട്ടി തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കള്‍ പറഞ്ഞതിനു പിന്നാലെയായിരുന്നു പ്രാദേശിക നേതാക്കള്‍ ഷെറിന്റെ വീട് സന്ദർശിച്ചത്.