മഹാകവി കുമാരനാശാൻ ( 12.04.1873-16.01.1924) ഇന്ന് 152-ാം ജന്മദിനം സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

കാല്പനിക വസന്തത്തിനു തുടക്കം കുറിക്കുകയും ദാർശനികതയോടൊപ്പം സാമൂഹിക പരിഷ്കരണേച്ഛയും കവിതയുടെ അടയാളമാക്കുകയും ചെയ്ത കുമാരനാശാനാണ് 20-ാം നൂറ്റാണ്ടിലെ മലയാള കവിതയിൽ ഏറ്റവും സ്വാധീനത സൃഷ്ടിയ കവിയെന്നു നിസ്സംശയം പറയാം. തൻ്റെ കാലത്തു പ്രബലമായിരുന്ന നിയോ ക്ലാസിക് കാവ്യപാരമ്പര്യത്തിൽ നിന്നു വ്യത്യസ്തമായ ഒരു കാവ്യ രീതിക്ക് അദ്ദേഹം തുടക്കം കുറിച്ചു.കവി എന്ന നിലയിൽ മാത്രമല്ല അധ:സ്ഥിതരുടെ പടനായകനായും അദ്ദേഹം കേരളീയ സമൂഹജീവിതത്തിൽ നിറഞ്ഞുനിന്നു. ശ്രീ നാരായണ ഗുരുവിൻ്റെ സാമുദായിക പരിഷ്കരണ സന്ദേശങ്ങൾ ഏറ്റുവാങ്ങി ആ മേഖലയിൽ പ്രവർത്തിച്ച ആശാൻ കവിതയിൽ ആധുനികതയുടെ സന്ദേശവാഹകനുമായിരുന്നു. കാവ്യപരവും സാമൂഹികവുമായ പാരതന്ത്ര്യത്തിൽ നിന്ന് സ്വാതന്ത്ര്യത്തിലേക്കുള്ള വഴിയായിരുന്നു ആശാന് കവിത.ശ്രീമൂലം പ്രജാസഭയിൽ 1905, 1908, 1911 മുതൽ 1916 വരെയും 1919 മുതൽ1923 വരെയും തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ1920-1922 വരെയും അംഗമായിരുന്നു.മഹാകവി കുമാരനാശാൻ 1903-1915 വരെയും 1916 മുതൽ 1919 വരെ എസ്.എൻ.ഡി.പി.യോഗത്തിൻ്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1922-ൽ ബ്രിട്ടീഷ് യുവരാജാവായ വെയിൽസ് രാജകുമാരൻ അദ്ദേഹത്തിനു പട്ടും വളയും സമ്മാനിച്ചു.1924 മകരം 6-ാം തീയതി നടക്കാനുളള കോട്ടയം നാഗമ്പടം “ആചന്ദ്രതാര പ്രശോഭിനി സഭയുടെ വാർഷിക യോഗത്തിൽ സംബന്ധിക്കുന്നതിനായി ആശാൻ മകരം 3-ാം തീയതി വൈകിട്ട് തോന്നയ്ക്കലുളള വസതിയിൽ നിന്ന് കൊല്ലത്തെത്തി. 3-ാം തീയതി രാത്രി കൊല്ലം ബോട്ട് ജെട്ടിയിൽ നിന്നും ആലപ്പുഴയ്ക്കുള്ള “റഡീമർ ” ബോട്ടിൽ കയറി.തിരുവനന്തപുരത്ത് മുറജപത്തിനു പോയി മടങ്ങുന്ന ആളുകള്ളടെ തിക്കും തിരക്കും അതിൽ ധാരാളമുണ്ടായിരുന്നു. ചില യാത്രക്കാരുടെ ആവശ്യപ്രകാരം ആശാൻ തൻ്റെ കൃതിയായ കരുണ വായിച്ചു കേൾപ്പിച്ചു കൊണ്ട് തൃക്കുന്നപ്പുഴ വരെ ഇരുന്നു. പിന്നീട് ഉറങ്ങാൻ കിടന്നു.തൃക്കുന്നപ്പുഴയ്ക്കു വടക്ക് പല്ലന എന്ന സ്ഥലത്തു വെളുപ്പാൻ കാലമായപ്പോൾ ബോട്ട് എത്തി. പല്ലനയാറ്റിലെ വളവിൽ വച്ച് ഡ്രൈവർ ബോട്ട് വെട്ടിത്തിരിക്കവേ പെട്ടെന്നു മറിഞ്ഞ് മഹാകവി എന്നന്നേക്കുമായി മൺമറഞ്ഞു…ഭാര്യ കെ.ഭാനുമതിഅമ്മ (1901-1976) മക്കൾ കെ.സുധാകരൻ (1919-1996), കെ.പ്രഭാകരൻ (1922-1988)

Leave a Reply

Your email address will not be published. Required fields are marked *