23/6/22
മഹാരാഷ്ട്ര :ഉദ്ധവ് താക്കറെ രാജി വച്ചേക്കുമെന്ന് സൂചന. വിമത പക്ഷം പാർട്ടിയിലും പിടിമുറുക്കി.38എം എൽ എ മാരുടെ പിന്തുണ തനിക്ക് ഉണ്ടെന്ന് ഏക്നാഥ് ഷിൻഡെ ഇലക്ഷൻ കമ്മീഷനെ സമീപിച്ചെന്ന വാർത്ത വന്നതോടെ ഉദ്ധവിന് പിടിച്ചു നിൽക്കാൻ കഴിയാതെ വന്നത്. ചിഹ്നമടക്കം കൈവിട്ട് പോകുന്ന കാഴ്ചയാണ് ഉദ്ധവിന്റെ മുന്നിലുള്ളത്. ഇന്നലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉദ്ധവ് ഒഴിഞ്ഞിരുന്നു.
ഇതിനിടെ മഹാരാഷ്ട്രയിൽ’ ഓപ്പറേഷൻ താമര ‘യുമായി ബിജെപി രംഗത്ത് എത്തി.ഉപമുഖ്യമന്ത്രി സ്ഥാനം,2കേന്ദ്ര മന്ത്രിമാർ,8എം എൽ എ സ്ഥാനം എന്നിവയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന ഫോർമുല.