16/2/23
എറണാകുളം :ആലുവ മഹാശിവരാത്രിയോട നുബന്ധിച്ചുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണെന്ന് ജില്ലാ ഭരണകൂടം. ആലുവ മണപ്പുറം സന്ദര്‍ശിച്ച് ക്രമീകരണങ്ങള്‍ ജില്ലാ കളക്ടർ രേണു രാജ് വിലയിരുത്തി. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് സുനില്‍ മാത്യു, ആലുവ റൂറല്‍ എസ്.പി വിവേക് കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ക്ഷേത്രം ഭാരവാഹികളും കളക്ടർക്ക്ഒപ്പമുണ്ടായിരുന്നു.
ക്രമസമാധാന പ്രശ്‌നങ്ങളോ അപകടങ്ങളോ ഇല്ലാതെ ചടങ്ങുകള്‍ പൂര്‍ത്തീകരിക്കുന്നതിന് എല്ലാ ഭക്തജനങ്ങളും സഹകരിക്കണം ഉറപ്പാക്കും . കടവുകളില്‍ ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ജില്ലാ ഭരണകൂടവും പോലീസും ഫയര്‍ ഫോഴ്‌സ് ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകളുടെ ഏകോപനത്തോ ടെയാണ് ഒരുക്കങ്ങള്‍. ക്ഷേത്രം ഭാരവാഹികളുടെ യോഗം നേരത്തേ ചേര്‍ന്നിരുന്നു. ബലിതര്‍പ്പണം 18 ന് രാത്രി വൈകി ആരംഭിച്ച് 19 ന് ഉച്ചവരെ നീളും. സുരക്ഷാ ക്രമീകരണങ്ങള്‍ പോലീസുമായി ചര്‍ച്ച ചെയ്ത് വിലയിരുത്തിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.