തിരുവനന്തപുരം :കാട്ടാക്കട പോസ്റ്റ് ഓഫീസ് മുഖേന മഹിളാ പ്രധാൻ ഏജന്റായി പ്രവർത്തിക്കുന്ന സുധാമണി പി. (നന്ദനം, ചോലയിൽ, മയിലാട്ടുമൂഴി, കാട്ടാക്കട, തിരുവനന്തപുരം) ക്കെതിരെ പണം തിരിമറി ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ട സാഹചര്യത്തിൽ ഇവരുടെ ഏജൻസി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സുധാമണിയുടെ ഏജൻസി മുഖേന കാട്ടാക്കട പോസ്റ്റ് ഓഫീസിൽ ആർ ഡി നിക്ഷേപം നടത്തിവരുന്ന മുഴുവൻ നിക്ഷേപകരും കാട്ടാക്കട പോസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ട് തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ടതും പരാതിയുള്ള പക്ഷം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതുമാണ്. ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ സുധാമണിയുമായി യാതൊരുവിധ പണമിടപാടും നടത്താൻ പാടില്ലെന്നും ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മഹിളാ പ്രധാൻ ഏജന്റുമാരുമായി ബന്ധപ്പെട്ട എല്ലാ പരാതികളും ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസറെ അറിയിക്കാവുന്നതാണ്. ഫോൺ: 04712478731, 8547454534