25/9/23
തിരുവനന്തപുരം :നവംബർ 26 ന് തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാതല സ്ത്രീശക്തി സംഗമത്തിന്റെ വിജയത്തിനായി രൂപീകരിച്ച രൂപീകരിച്ച സ്വാഗതസംഘം മുൻ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ മഹാലക്ഷ്മി മേനോൻ IA&AS ഉദ്ഘാടനം ചെയ്തു.ഭാരതത്തിൽ നടക്കുന്ന സ്ത്രീ മുന്നറ്റം ലോകത്തിനു തന്നെ മാതൃകയാണ്. തൊഴിലുറപ്പ് മുതൽ ശാസ്ത്ര മേഖലയിൽ വരെ സ്ത്രീകൾ ഭാരതത്തിൽ കൈവരിക്കുന്ന നേട്ടങ്ങൾ ശ്രദ്ധയമാണ്. വനിത സംവരണ ബിൽ യാഥാർത്ഥ്യമാക്കിയ നരേന്ദ്ര മോദി സർക്കാരിൻറെ ഇച്ഛാശക്തി അഭിനന്ദനങ്ങൾ അർഹിക്കുന്നു
എന്ന് അവർ പറഞ്ഞു.
ആർ എസ് എസ് തിരുവനന്തപുരം സംഘചാലക് പ്രൊഫ. എം എസ് രമേശൻ മുഖ്യപ്രഭാഷണം നടത്തി.
പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ, Dr. കെ എസ് ജയശ്രീ, സമന്വയവേദി സംസ്ഥാന കൺവീനർ അഡ്വ. അഞ്ജന ദേവി എന്നിവർ പ്രസംഗിച്ചു. വി സുജാത അധ്യക്ഷത വഹിച്ച യോഗത്തിൽ നീലിമ ആർ കുറുപ്പ് സ്വാഗതവും ലക്ഷ്മി പ്രിയ നന്ദിയും രേഖപ്പെടുത്തി.
Prof Dr V തങ്കമണി അധ്യക്ഷയും നീലിമ R കുറുപ്പ് ജനറൽ കൺവീനറും പത്മശ്രി ലക്ഷ്മി കുട്ടിയമ്മ, Dr ആശാലത തമ്പുരാൻ, പ്രൊഫ. ഓമനക്കുട്ടി ടീച്ചർ, ഭാവന ടീച്ചർ, ശ്രീമതി സേതു ശിവൻകുട്ടി, മേനക സുരേഷ് തുടങ്ങിയ പ്രമുഖർ ഉൾപ്പെട്ട സ്വാഗത സംഘത്തിനാണ് യരൂപം നൽകിയത്. രാജ്യത്ത് ആകമാനം നടക്കുന്ന 500 ഓളം സ്ത്രീശക്തി സമ്മേളനങ്ങളുടെ ഭാഗമാണ് തിരുവനന്തപുരത്ത് നവംബറിൽ നടക്കുന്ന സമ്മേളനം.