പത്തനാപുരം :ജൂലൈ 12 അന്താരാഷ്ട്ര മാലാല ദിനത്തോടനുബന്ധിച്ച് പത്തനാപുരം സെന്റ്.സ്റ്റീഫൻസ് കോളേജ്, സുവോളജി പി. ജി.വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ One book One pen Two hearts എന്ന പേരിൽ
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ശബ്ദമുയർത്തിയ മലാല യൂസഫ്‌സായിയോടുള്ള
ബഹുമാനർത്ഥം ഒരു ഷോർട്ട്ഫിലിം
റിലീസ് ചെയ്യപ്പെടുന്നു
തിരക്കഥ, സംവിധാനം സുവോളജി രണ്ടാം വർഷM.Sc. വിദ്യാർത്ഥി പവൻ. പി. നാരായണനും, ഛായാഗ്രഹണം രണ്ടാം വർഷ
M. Sc. ഫിസിക്സ് വിദ്യാർത്ഥി അബിൻഷാൻ.എ യും, എഡിറ്റിങ് ജസ്റ്റിൻ സാമുവേൽ (J. F media) യുമാണ് നിർവഹിച്ചത്.
ഇതിൽ പ്രധാന വേഷത്തിൽ എത്തുന്നത്
അൽഫിയാ അയൂബ്, വൈഷ്ണവി രാജീവ്, അൽത്താഫ് മുഹമ്മദ് എം എസ്, ഹരിത എസ്. എസ്,അമൽ എ,ഷാലു വർഗീസ്,നീതു. എൻ. പി എന്നിവരാണ്