30/4/23
ഡൽഹി :പ്രധാനമന്ത്രിയുടെ പ്രതിമാസ ആശയ വിവരണ പരിപാടിയായ മൻ കി ബാത്ത് നൂറാം എപ്പിസോഡിലേക്ക്. പരിപാടിയിൽ പല തവണ കേരളത്തെ അദ്ദേഹം പരാമർശിച്ചിട്ടുണ്ട്. കേരളത്തിന്റെ വൈവിദ്ധ്യങ്ങളെയും, വ്യക്തിത്വങ്ങളെയും, ചികിത്സ വൈഭവവും പ്രധാനമന്ത്രി വിവരിച്ചിട്ടുണ്ട്. നൂറാം എപ്പിസോഡ് പ്രമാണിച്ച് മൻ കി ബാത്ത് UN ആസ്ഥാനത്തും കേൾപ്പിക്കും.
2014 ഒക്ടോബറിലാണ് പരിപാടി ആദ്യമായി പുറത്തിറങ്ങുന്നത്. എല്ലാ മാസത്തിലും ഒരിക്കലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ആശയങ്ങള്‍ എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പരിപാടിയാണ് മാന്‍ കി ബാത്ത്.
എന്തായിരുന്നു മന്‍ കി ബാത്തിന്റെ ലക്ഷ്യം. ആദ്യ എപ്പിസോഡില്‍ പ്രധാനമന്ത്രി ഇതിന്റെ പിന്നിലെ ആശയം പങ്കുവെച്ചിരുന്നു. രാജ്യത്തിന്റെ പുരോഗതി കൈവരിക്കുന്നതിനായി എല്ലാ പൗരന്മാരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
‘രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാനും ഇന്ത്യയെ ഉയരങ്ങളിലേക്ക് കൊണ്ടു പോകാനും നമുക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒരു പടി മുന്നോട്ട് പോകാം. നിങ്ങള്‍ ഒരു ചുവടുവെയ്‌ക്കുകയാണെങ്കില്‍ നമ്മുടെ രാജ്യം 125 കോടി ചുവടുകള്‍ മുന്നോട്ട് പോകും. നാമെല്ലാവരും നമ്മുടെ ഉള്ളിലെ തിന്മകളെ ഉപേക്ഷിച്ച് രാജ്യത്തിനായി എന്തെങ്കിലും നല്ലത് ചെയ്യാന്‍ ആരംഭിക്കണം. എന്റെ ചിന്തകള്‍ എല്ലാവരുമായും ഞാന്‍ പങ്കുവെക്കും. എന്റെ ഹൃദയത്തില്‍ നിന്ന് നേരിട്ട് വരുന്ന എല്ലാ ആശയങ്ങളും പങ്കുവെയ്‌ക്കുകയും നിങ്ങളില്‍ നിന്ന് സ്‌നേഹവും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ചെയ്യും’പ്രധാനമന്ത്രി പറഞ്ഞു.
ഒട്ടനവധി വിഷയങ്ങൾ, ഭാരതത്തിന്റെ പൈതൃകം, വൈവിദ്ധ്യം, വിവിധ സംസ്ഥാനങ്ങളുടെ പ്രത്യേകതകൾ, ആശയങ്ങൾ തുടങ്ങി ജനങ്ങൾ അറിയേണ്ടത്തും, അറിയിക്കേണ്ടതുമായ വിഷയങ്ങളിലൂടെ പ്രധാനമന്ത്രി കടന്നുപോയിട്ടുണ്ട്.