കൊല്ലം ::കേരള സർവകലാശാലയ്ക്ക് സമർപ്പിച്ച ബി. എഡ് ഇന്റെർണൽ മാർക്ക് ഷീറ്റിൽ വിദ്യാർത്ഥികളുടെ വ്യാജഒപ്പിട്ട കൊല്ലം ജില്ലയിലെ മഞ്ഞപ്പാറ ബി എഡ് കോളേജ് പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ വ്യാജരേഖ ചമച്ചതിന് ക്രിമിനൽനടപടി കൈക്കൊള്ളുന്നതിന് പോലീസിന് റിപ്പോർട്ട് ചെയ്യാനും, കോളേജിന്റെ പരീക്ഷ സെൻറർ റദ്ദാക്കാനും വൈസ് ചാൻസിലർ ഡോ:മോഹൻ കുന്നു മ്മേൽ ഉത്തരവിട്ടു.
വിദ്യാർത്ഥികൾ അറിയാതെ കോളേജ് അധികൃതർ ഇന്റെണൽ മാർക്ക് പരീക്ഷ കൺട്രോളർക്കു കൈമാറിയതായ വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് കോളേജിലെ ബിഎഡ് പരീക്ഷഫലം തടഞ്ഞു വെച്ചിരുന്നു . വിദ്യാർത്ഥികളുടെ യഥാർഥ ഒപ്പിട്ട് അയച്ച ഇന്റെണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ പരീക്ഷഫലം പ്രസിദ്ധീ കരിക്കാനും വിസി, പരീക്ഷ കൺട്രോളർക്കു നിർദ്ദേശം നൽകി.
വിദ്യാർത്ഥികളുടെ വ്യാജ ഒപ്പിട്ട് ഇന്റെണൽ മാർക്ക് കോളേജ് അധികൃതർ തയ്യാറാക്കിയെന്ന പരാതി ആദ്യമായാണ്.