നിഖിൽ തോമസിന്റെ വ്യാജ എം കോം പ്രവേശനം;MSM കോളേജ് അധികൃ തർക്കെതിരെ നടപടിക്ക് കേരള സിൻഡിക്കേറ്റ്1 min read

15/8/23

റായ്പൂർ, കലിംഗ സർവകലാശാലയുടെതായി വ്യാജ ഡിഗ്രി സമ്പാദിച്ച് കായംകുളം MSM കോളേജിൽ കഴിഞ്ഞ വർഷം എം. കോമിന് പ്രവേശനം നേടിയ SFI നേതാവായ നിഖിൽ തോമസിന് എം. കോം ന് പ്രവേശനം നൽകിയ കായംകുളം MSM കോളേജ് അധികൃതർക്കെതിരെ നടപടി എടുക്കാൻ കേരള സിൻഡിക്കേറ്റ് തീരുമാനിച്ചു. ഈ വിദ്യാർഥിയുടെ പ്രവേശനം റദ്ദാക്കാനും യൂണിവേഴ്സിറ്റിയിൽ തുടർ പഠനം തടയാനും സർവ്വകലാശാല തീരുമാനിച്ചതിനുപിന്നാ ലെയാണ് പ്രവേശനം നൽകാൻ ഉത്തരവാദികളായവർക്കെതിരെയുള്ള നടപടി.ഇന്നലെ വിസി ഡോ: മോഹൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന നാമനിർദ്ദേശം ചെയ്ത അംഗങ്ങൾ മാത്രമുള്ള സിൻ ഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്.

നിഖിൽ കലിംഗ സർവകലാശാലയുടെ വിദ്യാർത്ഥിയായിരുന്നില്ലെന്നും നിഖിൽ തോമസിന്റെ ഡിഗ്രി വ്യാജമാണെന്നും, സർവ്വ കലാശാലയുടെ വിശ്വാസതയ്ക്ക് കളങ്കം വരുത്താൻ ശ്രമിച്ച നിഖിൽ തോമസിനെതിരെ നടപടികൈക്കൊള്ളണമെന്നും കേരള സർവകലാശാലയോട് കലിംഗ സർവകലാശാല ആവശ്യപ്പെട്ടിട്ടിരുന്നു..
കേരളസർവ്വകലാശാലയിൽ നിഖിൽ കലിംഗ സർവകലാശാലയുടെതെന്ന രീതിയിൽ സമർപ്പിച്ച സിലബസിന്റെ അടിസ്ഥാനത്തിൽ നൽകിയ ബി കോം തുല്യതാ സർട്ടിഫിക്കറ്റ് പിൻവലിക്കുവാനും വിസി ഉത്തരവിട്ടിട്ടുണ്ട്.

പ്രവേശനം സംബന്ധിച്ച് എം എസ് എം കോളേജ് മാനേജ്മെന്റിനോട് യൂണിവേഴ്സിറ്റി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
ഒരു മുതിർന്ന സിണ്ടി ക്കേറ്റ് അംഗത്തിന്റെ ശു പാർശയുടെ അടിസ്ഥാനത്തിലാണ് നിഖിലിന് കോളേജിൽ പ്രവേശനം നൽകിയതെന്ന് നേരത്തെ കോളേജ് മാനേജ്മെന്റ് വെളിപ്പെടുത്തിരുന്നു.

കോളേജിൽ നിന്നും സർവ്വകലാശാലയ്ക്ക് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബികോം പരീക്ഷയിൽ തോറ്റ കോളേജ് യൂണിയൻ കൗൺസിലർ കൂടിയായ നിഖിലിന് Mcom പ്രവേശനം നൽകിയ കോളേജ് പ്രിൻസിപ്പൽ, കോമേഴ്‌സ് വകുപ്പ് മേധാവി, വിവരാവകാശ ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ നടപടി കൈക്കൊള്ളും. അതിന് മുന്നോടിയാ യാണ് വിശദീകരണം ചോദിക്കുന്നത്.

നിഖിലിന്റെ വ്യാജഡിഗ്രി സംബന്ധിച്ച വിവരാകാശ നിയമപ്രകാരമുള്ള അപേക്ഷ മാസങ്ങൾക്കുമുൻപ് കോളേജിൽ ലഭിച്ചിരുന്നുവെങ്കിലും കോളേജ് അധികൃതർ അത് മറച്ചുവച്ചതായും കണ്ടെത്തിയിട്ടുണ്ട്.

പ്രിൻസിപ്പൽ, വകുപ്പ് മേധാവി, കോളേജിലെ വിവരാവകാശ ഉദ്യോഗസ്ഥൻ എന്നി വരെ തൽ സ്ഥാനങ്ങളിൽ നിന്നും നീക്കുമെന്ന് അറിയുന്നു.

വിദ്യാർഥി സംഘടനക ളുടെ സമ്മർദങ്ങൾക്ക് കോളേജ് പ്രിൻസിപ്പൽമാർ വഴങ്ങുന്നത് അവർക്ക് തന്നെ വിനയാ വുകയാണ്. കാട്ടാക്കട കോളേജ് പ്രിൻസിപ്പൽ അറസ്റ്റിലായത് തന്നെ കൗൺസിലർ തെരഞ്ഞെടുപ്പിൽ ആൾമാറാട്ടത്തിന് കൂട്ട് നിന്നതിന്റെ പേരിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *