മനോന്മണീയം പി.സുന്ദരംപിള്ള (1855-1897) ഇന്ന് 126-ാം ചരമവാർഷികം. സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

26/4/23

ആലപ്പുഴയിൽ അർജുനൻ പിള്ള -മാടത്തിയമ്മാൾ എന്നിവരുടെ മകനായി 1855 ഏപ്രിൽ 4-ാം തീയതി ജനിച്ചു.ആലപ്പുഴ, തിരുവനന്തപുരം, മദ്രാസ് എന്നിവടെങ്ങളിൽ വിദ്യാഭ്യാസം 1880-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.തിരുവിതാംകൂറിലെ ആദ്യ എം.എ ബിരുദധാരിയാണ്.പ്രശസ്ത ചരിത്ര പണ്ഡിതനായ ഡോ. റോബർട്ട് ഹാർവിയായിരുന്നു അന്ന് പ്രിൻസിപ്പാൾ. വിദ്യാർത്ഥി കാലഘട്ടത്തിൽ തന്നെ ജ്ഞാനപ്രജാഗരം (1876) എന്ന സമിതിയിൽ സജീവമായിരുന്നു. ശൈവ പ്രകാശ സഭ (1885) തൈക്കാട് അയ്യാ സ്വാമി കളോടൊപ്പം തുടങ്ങുന്നതിന് മുന്നണിയിൽ നിന്ന് പ്രവർത്തിച്ചു.മനോന്മണിയം എന്ന തമിഴ് നാടകം എഴുതി .ഈ നാടകത്തിലെ അവതരണ ഗാനമാണ് തമിഴ്നാട്ടിലെ സംസ്ഥാന ഗാനം(തമിഴ് തായ് വാഴ്ത്ത് ). പുരാതന തിരുവിതാംകൂർ ചരിത്ര വിഷയമായി തയ്യാറാക്കിയ some Early Soverigns of Travancore 1894 എന്ന കൃതിയക്ക് പാരിതോഷികമായി ശ്രീമൂലം തിരുനാൾ മഹാരാജാവ് പേരൂർക്കടയിൽ നൂറേക്കർ സ്ഥലം അനുവദിച്ചു.അതിൽ തൻ്റെ ഗുരുനാഥൻ ആയ ഹാർവിയുടെ സ്മരണ നിലനിർത്താൻ അതിൽ ഹാർവിപുരം ബംഗ്ലാവ് എന്ന പേരിൽ ബംഗ്ലാവ് പണിയിച്ചു.ശ്രീ നാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, തൈക്കാട്ട് അയ്യാ സ്വാമികൾ, സ്വാമി വിവേകാനന്ദൻ തുടങ്ങി നിരവധി ചരിത്ര നായകൻമാർ ഈ ഭവനം സന്ദർശിക്കുകയും താമസിക്കുകയും ചെയ്തിട്ടുണ്ട്. ഹാരപ്പൻ പര്യവേഷണം തുടങ്ങുന്നതിനു മുപ്പതു വർഷം മുമ്പ് തന്നെ ദ്രാവിഡ സംസ്കാരം ആണ്. തനി ഭാരത സംസ്കൃതി എന്ന് വാദിച്ചു.1894-ൽ തിരുവിതാംകൂർ ആർക്കിയോളജി വിഭാഗം ഓണറ്റി സൂപ്രണ്ട് ആയി നിയമിക്കപ്പെട്ടു. ചരിത്ര പണ്ഡിതനും, തത്വചിന്തകനും, നാടകകൃത്തും മായ അദ്ദേഹത്തെ1894-ൽ ബ്രിട്ടീഷ് സർക്കാർ റാവു ബഹദൂർസ്ഥാനം നൽകി ആദരിച്ചു. മദിരാശി സർവ്വകലാശാല ഫെലോഷിപ്പ് നൽകി.1897 ഏപ്രിൽ 26-ാം തീയതി അന്തരിച്ചു.തിരുനൽവേലിയിൽ തുടങ്ങിയ തമിഴ് സർവ്വകലാശാല അറിയപ്പെടുന്നത് മനോന്മണിയം സുന്ദരനാർ (M.S) യൂണിവേഴ്സിറ്റി എന്നാണ്. മനോന്മണീയം, ഒരു മാതാവിൻ്റെ രോദനം (വിലാപ കാവ്യം) .നൂറ്റൊകൈവിളക്കം (തമിഴ്)Some Early Sovereigns of Travancore 1894, some Mile – stones in the History of Tamil leterature എന്നിവ അദ്ദേഹത്തിൻ്റെ കൃതികൾ ആണ്.ശിവകാമി അമ്മാൾ ഭാര്യ. പ്രമുഖ സ്വാതന്ത്യ സമര സേനാനിയും തിരുവിതാംകൂറിൽ 1954-ൽ റവന്യുമന്ത്രിയും മായിരുന്ന പി.എസ് നടരാജ പിള്ള സാർ ഏക മകനുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *