ഇന്ദിര ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി മാർ ഇവാനിയോസ് സ്റ്റഡി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പുതുതായി ചേർന്ന വിദ്യാർത്ഥികൾക്കുള്ള ഇൻഡക്ഷൻ പ്രോഗ്രാം മാർ ഇവാനിയോസ് കോളജിൽ വെച്ച് സംഘടിപ്പിക്കപ്പെട്ടു .
പ്രസ്തുത ചടങ്ങ് മോസ്റ്റ് റവ: ഡോ മാത്യൂസ് മാർ പോളികാർപ്പസ് ഉൽഘാടനം ചെയ്യുകയും, കോളേജ് പ്രിൻസിപ്പൽ ഡോ മീര ജോർജ് അധ്യക്ഷത വഹിക്കുകയും ചെയ്തു.
കോളേജ് ബർസർ വെരി റവ: ഫാ തോമസ് കയ്യാലക്കൽ, വൈസ് പ്രിൻസിപ്പൽ ഡോ റെനി സ്കറിയ, ഇഗ്നോ റീജിയണൽ സെൻ്റർ അസിസ്റ്റൻ്റ് റീജിയണൽ ഡയറക്ടർ ഡോ ടി ആർ സത്യകീർത്തി, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് കുമാർ ഗൗരവ് , എന്നിവർ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു.
ഇഗ്നോ മാർ ഇവാനിയോസ് സ്റ്റഡി സെൻ്റർ കോഓർഡിനേറ്റർ ഡോ സുജു സി ജോസഫ് ചടങ്ങിൽ സ്വാഗതം നേരുകയും, വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുകയും അസിസ്റ്റൻ്റ് കോർഡിനേറ്റർ ഫാ: തോമസ് പുത്തൻപറമ്പിൽ നന്ദി പ്രകാശിപ്പിക്കുകയും, ശ്രീ മനാസെ ബെന്നി, ഡോ അഭിലാഷ് ജി രമേഷ് എന്നിവർ ചടങ്ങ് ഏകോപിപ്പിക്കുകയും ചെയ്തു.
വിദ്യാർഥികളുടെ നിലവിലെ കഴിവുകൾ പരിപോഷിപ്പിക്കാനും, അവരുടെ പ്രൊഫഷനൽ ജീവിതത്തിന് പുതിയ മാനങ്ങൾ നൽകുന്ന മൂല്യമേറിയ കോഴ്സുകളാണ് ഇഗ്നോ യൂണിവേഴ്സിറ്റി നൽകുന്നതെന്നും, മാർ ഇവാനിയോസ് ഇഗ്നോ സ്റ്റഡി സെൻ്റർ വിദ്യാർഥി കേന്ദ്രീകൃത പഠന മികവിൻ്റെ പുതിയ ആശയങ്ങൾ സ്വാംശീകരിച്ച് മുന്നേറും എന്നും ഡോ സുജു സി ജോസഫ് തൻ്റെ സ്വാഗത പ്രസംഗത്തിൽ പരാമർശിച്ചു.
വിദ്യാർത്ഥികളുടെ വിവിധ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും അവരുടെ പാഠ്യ പദ്ധതി സംബന്ധിച്ച നിരീക്ഷണങ്ങൾക്കും , ചോദ്യങ്ങൾക്കും മറുപടി നൽകിയ ചോദ്യോത്തര വേളയോട് കൂടിയാണ് സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 1300 – ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങ് സമാപിച്ചത്.