മറിയം എന്ന പെൺകുട്ടിയുടെ അതിജീവന കഥയുമായി ‘മറിയം’ മാർച്ച് 3 – ന് തീയേറ്ററുകളിൽ1 min read

22/2/23

എ എം കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മഞ്ചു കപൂർ നിർമ്മിച്ച് കപ്പിൾ ഡയറക്ടേഴ്സായ ബിബിൻ ജോയ് – ഷിഹാ ബിബിൻ സംവിധാനം ചെയ്യുന്ന ” മറിയം ” എന്ന ചിത്രം മാർച്ച് 3 – ന് തീയേറ്ററുകളിലെത്തുന്നു.

മറിയം എന്ന പെൺകുട്ടിയുടെ അതിജീവനകഥയാണ് ചിത്രത്തിന്റെ പ്രമേയം. ഒപ്പം മണ്ണിനോടും പ്രകൃതിയോടും മാനവരാശി ഇഴകി ജീവിക്കേണ്ടതിന്റെ ആവശ്യകതയും നിർവ്വചനാതീതമായ മനുഷ്യമനസ്സിന്റെ വേലിയേറ്റങ്ങളെ നിയന്ത്രിക്കാനും അവന് പ്രചോദനമാകാനുമുള്ള പ്രകൃതിയുടെ അത്ഭുതശക്തിയെയും ചിത്രം വരച്ചുകാട്ടുന്നു. കുമരകത്തിന്റെ പ്രകൃതി മനോഹാരിതയിലാണ് മറിയം ഒരുക്കിയിരിക്കുന്നത്.

മൃണാളിനി സൂസൺ ജോർജാണ് മറിയമാകുന്നത്. ജോസഫ് ചിലമ്പൻ , ക്രിസ് വേണുഗോപാൽ, പ്രസാദ് കണ്ണൻ, അനിക്സ് ബൈജു , രേഖ ലക്ഷ്മി, ജോണി ഇ വി , സുനിൽ , എബി ചാണ്ടി, ബോബിൻ ജോയി,

അരുൺ ചാക്കോ , മെൽബിൻ ബേബി, ചിന്നു മൃദുൽ , ശ്രീനിക്, അരുൺ കുമരകം, വൈഷ്ണവി, ഷിബു ഇടുക്കി, സെബാസ്റ്റ്യൻ പെരുമ്പാവൂർ, ദീപു, വിജീഷ്, ഷാമോൻ എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.

ബാനർ – എ എം കെ പ്രൊഡക്ഷൻസ്, നിർമ്മാണം – മഞ്ചു കപൂർ, സംവിധാനം – ബിബിൻ ജോയ് , ഷിഹാബിബിൻ, രചന – ബിബിൻ ജോയി, ഛായാഗ്രഹണം – രതീഷ് മംഗലത്ത്, എഡിറ്റിംഗ് – റാഷിൻ അഹമ്മദ്, ഗാനരചന – വിഭു പിരപ്പൻകോട്, സംഗീതം – വിഭു വെഞാറമൂട്, ആലാപനം – അവനി എസ് എസ് , വിഭു വെഞാറമൂട്,

പ്രൊഡക്ഷൻ കൺട്രോളർ – പ്രേമൻ പെരുമ്പാവൂർ, കല- വിനീഷ് കണ്ണൻ, ചമയം – ജയരാജ് കട്ടപ്പന, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – സന്ദീപ് അജിത്ത്കുമാർ , അസ്സോസിയേറ്റ് ഡയറക്ടർ – സേയ്ദ് അസീസ്, പശ്ചാത്തലസംഗീതം – ഗിരി സദാശിവൻ, സ്റ്റിൽസ് – ജാക്സൻ കട്ടപ്പന, പി ആർ ഓ – അജയ് തുണ്ടത്തിൽ .

Leave a Reply

Your email address will not be published. Required fields are marked *