നടി സുബി സുരേഷിന് വിട1 min read

22/2/23

എറണാകുളം :നടിയും ടെലിവിഷൻ താരവുമായ സുബി സുരേഷ് (42) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ സ്വദേശിയാണ്. സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കലാരംഗത്ത് സജീവമായിരുന്നു. ബ്രേക്ക് ഡാൻസായിരുന്നു സുബിയുടെ പ്രധാന ഐറ്റം. പിന്നീട് മിനിസ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. ഏഷ്യാനെറ്റിലെ ‘സിനിമാല’ എന്ന കോമഡി പരമ്പരയാണ് സുബിയെ പ്രേക്ഷകരുടെ ഇഷ്ടതാരമാക്കിയത്.

രാജസേനൻ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെ യായിരുന്നു സുബിയുടെ സിനിമാ പ്രവേശം. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ തുടങ്ങി ഇരുപതിലധികം സിനിമകളിൽ ഇതിനകം അഭിനയിച്ചിട്ടുണ്ട്.

സൂര്യ ടിവിയിൽ സുബി അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചുകുട്ടികൾക്കുള്ള ഷോ ഏറെ പ്രശംസിക്കപ്പെട്ടതാണ്.

കോമഡി സ്കിറ്റുകളി ലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മിമിക്രി, ഹാസ്യരംഗത്തും ഏറെ ശ്രദ്ധ നേടാൻ സുബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *