12/8/22
മണ്ണിന്റെ മണമറിഞ്ഞ, മഞ്ഞും മലയും, കാടും കാട്ടാറും തഴുകിയ പ്രകൃതിയുടെ മണ്ണിൽ വയനാടിന്റെ മണ്ണിൽ നിന്നും, അറുതിയുടെയും, വറുതിയുടെയും ആ കാലം മനസ്സിൽ തീ ജ്വാലയായ ലോക സഞ്ചാരത്തിനിറങ്ങിയ വ്ലോഗറല്ലാത്ത മാത്തുക്കുട്ടി ആദ്യം ഇന്ത്യ മുഴുവനും കണ്ടു. പിന്നീട് ഏഴു ഭൂകണ്ടവും കറങ്ങിയെത്തിയ തന്റെ ജീവിതം ഒരു കുഞ്ഞു സിനിമയാക്കി അതാണ് “മാത്തുകുട്ടിയുടെ വഴികൾ”എന്ന സിനിമ. തന്റെ 75മത്തേ വയസ്സിലും ബുള്ളറ്റ് റൈഡറായി നടക്കുന്ന ഇപ്പോൾ ഹൈ കോർട്ടിൽ പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കേറ്റ് സി സി മാത്യു തന്റെ സിനിമയുടെ ഗാനം വയനാട്ടിൽ കേരള അക്കാദമി കോളേജിൽ 500ൽ പരം വിദ്യാർത്ഥികളും,കൈലാഷ്,അബുസലീം എന്നി നടന്മാരോടൊപ്പം റിലീസ് ചെയ്യുകയായിരുന്നു. മാത്തുക്കുട്ടിയുടെ വഴികൾ എന്ന ചിത്രം ഓഗസ്റ്റ് 19 ന് തിയേറ്ററിൽ എത്തുന്നു.
കൈലാഷ്,സുനിൽ
സുഗത,അഡ്വക്കേറ്റ് സിസി മാത്യു, ദേവൻ,സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ,മിസ്ഫ പി വി, റിയാസ് വയനാട്,പി സി ഗോപിനാഥ്,ഡോക്ടർ സാജൻ എം പണിക്കർ,നൈറ നിഹാര്‍, ജയ സജീവ്,ദിൽപ്രിയ,അൽസാബിത്ത് അദ്രിനാഥ്,ആകാശ് ദാമു, ഇഷാ തണൽ,നാഥൻ തൃശൂർ,സറഹാ പോൾ, ഗിരിജ ബാലൻ എന്നിവർ അഭിനയിക്കുന്നു.
മാത്തുക്കുട്ടിയുടെ വഴികൾ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജു എം രാജാണ്.ഭാസ്കരൻ ബത്തേരി തിരക്കഥ സംഭാഷണം ഗാനരചന എന്നിവ നിർവഹിച്ചിരിക്കുന്നു. ബാനർ ചെറു വേലിക്കൽ ഫിലിംസ്.ചായഗ്രഹണം മുരളി പണിക്കർ.എഡിറ്റിംഗ് ശ്രീജിത്ത് പുതുപ്പടി. സംഗീതം എം സുനിൽ. ബി ജി എം ഡൊമിനിക് മാർട്ടിൻ.പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് നക്ഷത്ര.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് വയനാട്.അസോസിയേറ്റ് ഡയറക്ടർ ഷാഹുൽ കൃഷ്ണ.സൗണ്ട് ഡിസൈനർ കരുൺ പ്രസാദ്. ഡിസൈനർ മനോജ് ഡിസൈൻസ്.റിയസ്ക്വയർ മോഷൻ പിച്ചേഴ്സും എഫ് എൻ എന്റർടൈൻമെന്റസും ചേർന്ന് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നു. മാർക്കറ്റിംഗ് 369 മൂവീസ്. പി ആർ ഓ എം കെ ഷെജിൻ.