31/10/23
കൊല്ലം :ജേർണലിസ്റ്റ് മീഡിയ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേയ്ക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഉദ്ധ്യമത്തിന്റെ ഭാഗമായി നവംബർ 19 ന് കൊല്ലം ഇരുമ്പുപാലത്തിന് സമീപമുള്ള “ടോറസ്” ബാഡ്മിന്റൺ കോർട്ടിൽ അഖില കേരള ബാഡ്മിന്റൺ ടൂർണ്ണമെന്റ് നടത്തപ്പെടുന്നു.
മികച്ച ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റിന്റെ സമ്മാനധാന ചടങ്ങിൽ സാമൂഹിക, പത്രപ്രവർത്തന രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കുന്നു. തുടർന്നും ജനകീയമായ വിവിധ പരിപാടികൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ സംഘടിപ്പിക്കുമെന്ന് മീഡിയ ക്ലബ്ബ് സംസ്ഥാന പ്രസിഡന്റ് ചെമ്പകശ്ശേരി ചന്ദ്രബാബു അറിയിച്ചു.