ഡോ മേരിപുന്നൻലൂക്കോസ് (1886- 1976) ഇന്ന് 48-ാം സ്മൃതിദിനം ….. സ്മരണാഞ്ജലികളോടെ ബിജുയുവശ്രീ1 min read

തിരുവിതാംകൂർ മെഡിക്കൽ സർവ്വീസിലെ ഡോക്ടറും കൊട്ടാരംഫിസിഷ്യനും തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗവുംമായ ഡോ. പി. ഈ .പുന്നൻ (1859-1916)- ൻ്റെ മകളായി കോട്ടയം ജില്ലയിലെ അയ്മനത്തു 1886- ആഗസ്റ്റ് 2 ന് ജനിച്ചു.1909-ൽ തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബി.എ ജയിച്ചു.ഒരു ഡോക്ടറായി തിരാനുള്ള അഭിനിവേശം നിമിത്തം ഇംഗ്ലണ്ടിൽപോയി അവിടന്ന് 1915-ൽ എം.ബി.ബി .എസ്.കരസ്ഥമാക്കി.ഡബ്ലിനിൽ നിന്ന് ശിശു ചികിത്സയിൽ പ്രത്യേക പരിശീലനം നേടുകയും ചെയ്തു.അങ്ങനെ വൈദ്യ ബിരുദം നേടിയ ആദ്യത്തെ കേരള വനിതസ്ഥാനം അവർക്കുകൈവന്നു.1916 – ൽ തിരുവനന്തപുരത്ത് മടങ്ങിവന്ന് തൈക്കാട്ടുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സൂപ്രണ്ടായി ജോലിയിൽ പ്രവേശിച്ചു.1924-ൽഡർ ബാർഫിസിഷ്യനും ആയി.1924- സെപ്റ്റംബർ 23 -ന് ഡോ മേരിപുന്നൻ ലൂക്കോസിനെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് അംഗമായി തെരഞ്ഞെടുത്തു. ഇന്ത്യയിൽ ആദ്യമായിഒരു വനിതനിയമനിർമ്മാണസഭയിൽ അംഗമായി ചരിത്രംസൃഷ്ടിച്ചു.1924-25, 1925-28, 1928-31 വരെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ, 1933- 44 വരെ ശ്രീമൂലം അസംബ്ലി, 1937- 44 വരെ ശ്രീചിത്രാ സ്റ്റേറ്റ് കൗൺസിൽ അംഗമായി പ്രവർത്തിച്ചു’.,1935-ൽ ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് “വൈദ്യശാസ്ത്ര കുശല ” എന്ന ബഹുമതി നൽകി ഡോ. മേരി പുന്നൻ ലൂക്കോസിനെ ആദരിച്ചു.1938-ൽ സർജൻ ജനറലായി ഇന്ത്യയിൽ ഡർബാർ ഫിസിഷ്യൻ ആയും സർജൻ ജനറലായും നിയമിതയാകുന്ന പ്രഥമ വനിത അവരാണ് 1942-ൽസർവ്വീസിൽ നിന്നുംവിരമിച്ചു.നാൽപതു വർഷം തടർച്ചയായി തിരുവനന്തപുരം വൈ.ഡബ്ലിയു.സി.എയുടെ പ്രസിഡൻ്റായിരുന്നു. 1975-ൽ ഭാരത് സർക്കാർ “പത്മശ്രീ ” നൽകി ആദരിച്ചു.തിരുവിതാംകൂർ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന കെ.കെ.ലൂക്കോസ് (Late) ആയിരുന്നു ഭർത്താവ്, ബൾഗേറിയയിൽ ഇന്ത്യൻ അംബാസഡറായിരുന്ന കെ.പി.ലൂക്കോസ് (Late) മകനും ഡോ ഗ്രേസിലൂക്കോസ് (Late) മകളുമാണ്.1976- ഒക്ടോബർ 2 ന് 90-ാം വയസ്സിൽ ഡോ. മേരി പുന്നൻ ലൂക്കോസ് അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *