തിരുവനന്തപുരം :കേരള വനം വന്യജീവി വകുപ്പിന്റെ പേപ്പാറ റേയ്ഞ്ചിൽപ്പെട്ട പൊടിയം ,ചെറുമാങ്കൽ തുടങ്ങി രണ്ട് ആദിവാസി സെറ്റിൽമെൻറ് കോളനിയിലെ 30 കിടപ്പ് രോഗികൾക്ക് തിരുവനന്തപുരം എംജി കോളേജിലെ 1982 -85 ബിഎസ്സി ബോട്ടണി ബാച്ചിൻ്റെയും തിരുവനന്തപുരം വൈൽഡ് ലൈഫ് ആൻഡ് നേച്ചർ കെയർ ഫോറസ്റ്റ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഓരോ രോഗിക്കും ആയിരം രൂപ വീതം ധനസഹായം നൽകി പേപ്പാറ റെയിഞ്ച് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പേപ്പാറ അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ ശ്രീ സലിൻജോസ് അധ്യക്ഷനായിരുന്നു വൈൽഡ് ലൈഫ് വാർഡൻ ശ്രീ എസ് വി വിനോദ് ഉദ്ഘാടനവും നിർവഹിച്ചു വൈൽഡ് ലൈഫ് ആൻഡ് നേച്ചർ കെയർ പ്രസിഡൻറ് ശ്രീ.ട പ്രദീപ് സ്വാഗതവും മുൻ ഫോറസ്റ്റ് ജീവനക്കാരനായ ശ്രീ രാജേന്ദ്രൻ നന്ദിയും പറഞ്ഞു M G കോളെജ് 1982- 1985 ബോട്ടണി ബാച്ചിനെ പ്രതിനിധീകരിച്ച് ശ്രീ സോമസുന്ദരം , B F 0 ശ്രീ ജയകുമാർ ,ഇ ഡി സി യെ പ്രതിനിധീകരിച്ച് ശ്രീ സുരേഷ് എന്നിവർ ആശംസ പ്രസംഗം നടത്തി
2024-12-08