തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് ആശ്വാസം, തുടരന്വേഷണം സുപ്രീംക്കോടതി സ്റ്റേ ചെയ്തു1 min read

25/7/23

ഡൽഹി :തൊണ്ടിമുതൽ കേസിലെ തുടരന്വേഷണം സുപ്രീംക്കോടതി സ്റ്റേ ചെയ്തു.6ആഴ്ചതേക്കാണ് സ്റ്റേ.ജസ്റ്റിസ്‌ സി.ടി രവികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്.

33 വര്‍ഷം മുന്‍പുള്ള കേസില്‍ പുനരന്വേഷണം നടത്തുന്നത് മാനസിക പീഡനമാണെന്ന് ആന്‍റണി രാജു കോടതിയെ അറിയിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതല്‍ കാണാതായാല്‍ കേസെടുക്കാന്‍ പൊലീസിന് അധികാരമില്ലെന്ന സാങ്കേതിക കാരണം മുന്‍നിര്‍ത്തി നേരത്തെ ഹൈക്കോടതി എഫ്.ഐ.ആര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ കേസ് നടപടിക്രമങ്ങള്‍ പാലിച്ച്‌ മുന്നോട്ടുപോകുന്നതില്‍ തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയുണ്ടായി. ഇതിനെതിരെയാണ് മന്ത്രി സുപ്രിംകോടതിയെ സമീപിച്ചത്.

1990 ഏപ്രില്‍ 4നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിവസ്ത്രത്തില്‍ 61 ഗ്രാം ഹാഷിഷ് ഒളിപ്പിച്ച ഓസ്ട്രേലിയൻ സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായി. ആന്റണി രാജു അന്ന് വഞ്ചിയൂര്‍ ബാറിലെ ജൂനിയര്‍ അഭിഭാഷകനായിരുന്നു. തന്റെ സീനിയറുമായി ചേര്‍ന്ന് ആൻഡ്രുവിന്റെ വക്കാലത്ത് ആന്റണി രാജു എടുത്തു. കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി കൃത്രിമം നടത്തി എന്നാണ് കേസ്.

കേസില്‍ ആറാഴ്ചക്ക് ശേഷം വീണ്ടും സുപ്രിംകോടതി വാദം കേള്‍ക്കും. ഹൈക്കോടതി ഉത്തരവിന് എതിരെ പരാതിക്കാരൻ സമര്‍പ്പിച്ച ഹർജിയും കോടതി പരിഗണിച്ചു. സംസ്ഥാന സര്‍ക്കാരിനും പരാതിക്കാരനും കോടതി നോട്ടീസ് അയച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *