തിരുവനന്തപുരം :ഉദ്യോഗസ്ഥര്‍ ഓഫിസിലെത്തുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ മിന്നൽ പരിശോധനയിൽ PWD ഉദ്യോഗസ്ഥരുടെ ‘അവധി ‘പൊളിഞ്ഞു. പൂജപ്പുര PWD ഓഫീസിലാണ് പരിശോധന ഉണ്ടായത്. മന്ത്രിയെത്തിയപ്പോള്‍ ഓഫിസില്‍ ഒരു അസി. എന്‍ജിനീയറും മൂന്ന് ഓവര്‍ സിയര്‍മാരുമുള്ളിടത്ത് രണ്ട് ഓവര്‍സിയര്‍മാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
മറ്റുള്ളവര്‍ എവിടെയെന്ന ചോദ്യത്തിന് ബാക്കി രണ്ട് പേരും അവധിയിലെന്ന് വിശദീകരണം ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. എന്നാല്‍, മന്ത്രി പരിശോധിച്ചപ്പോള്‍ അവധിയുടെ രേഖകള്‍ ഇല്ലെന്ന് വ്യക്തമാക്കി. ചീഫ് എന്‍ജിനീയര്‍ അടിയന്തരമായി ഓഫിസിലെത്തണമെന്ന് നിര്‍ദേശിച്ചാണ് മന്ത്രി മടങ്ങിയത്.