ആലപ്പുഴ :മന്ത്രി സജി ചെറിയാന്റെ കാർ അപകടത്തിൽ പെട്ടു. ആർക്കും പരിക്കില്ല.
കായംകുളത്ത് നിന്ന് ആലപ്പുഴയിലേക്ക് സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. എംഎസ്‌എം കോളേജിന് സമീപത്തുവച്ച് എതിർദിശയില്‍ നിന്നും അമിത വേഗത്തിലെത്തിയ കാർ മന്ത്രി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിന് പിന്നാലെ പിറകില്‍ വന്ന ടിപ്പർ ലോറി മന്ത്രിയുടെ കാറില്‍ ഇടിച്ചു. അപകട സമയത്ത് ദേശീയപാതയിലൂടെ കടന്നുപോയ മൂവാറ്റുപുഴ എംഎല്‍എ മാത്യൂ കുഴല്‍നാടൻ സജി ചെറിയാനോട് വിവരങ്ങള്‍ അന്വേഷിച്ചു. അപകട വിവരമറിഞ്ഞ് നിരവധി പേർ വിളിച്ചെന്നും ആർക്കും വലിയ പരിക്കുകള്‍ പറ്റിയിട്ടില്ലെന്നും സജി ചെറിയാൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.എല്ലാവരുടെയും സ്നേഹത്തിനും കരുതലിനും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.